മൂന്ന് പെനാൽറ്റി ഗോളുകളും ഒരു സെൽഫ് ഗോളുമാണ് കളിയിൽ ഉണ്ടായത്

ബാഴ്‌സലോണ: ലിയോണല്‍ മെസിയുടെ 700-ാം കരിയര്‍ ഗോളിനിടയിലും സ്‌പാനിഷ് ലീഗിൽ ബാഴ്‌സലോണയ്‌ക്ക് ഞെട്ടിക്കുന്ന സമനില. അത്‍ലറ്റിക്കോ മാഡ്രിഡിനോട് രണ്ട് ഗോൾ അടിച്ചാണ് നിലവിലെ ചാമ്പ്യൻമാർ സമനില വഴങ്ങിയത്. മൂന്ന് പെനാൽറ്റി ഗോളുകളും ഒരു സെൽഫ് ഗോളുമാണ് കളിയിൽ ഉണ്ടായത്. അമ്പതാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ മെസി 700 തികച്ചു.

Scroll to load tweet…

നിർണായക മത്സരത്തിൽ സമനില വഴങ്ങിയതോടെ ബാഴ്സയുടെ കിരീട പ്രതീക്ഷകൾക്കും മങ്ങലേറ്റു. ലീഗിൽ ഒന്നാമതുള്ള റയൽ മാഡ്രിഡിനേക്കാൾ ഒരു പോയിന്‍റ് പിന്നിലാണ് ബാഴ്സ ഇപ്പോൾ. റയല്‍ ഒരു മത്സരം കുറവാണ് കളിച്ചത്. റയലിന് 71ഉം ബാഴ്സയ്ക്ക് 70ഉം പോയിന്‍റാണ് ഉള്ളത്. റയൽ മാഡ്രിഡ് നാളെ രാത്രി ഗെറ്റാഫെയെ നേരിടും. ഈ മത്സരം ജയിച്ചാല്‍ റയലിന് ആധിപത്യം നേടാം.