Asianet News MalayalamAsianet News Malayalam

യുവേഫയുടെ നിർണായക കണ്‍വെൻഷന്‍; ബാഴ്‌സയും റയലും യുവന്റസും പുറത്ത്

യുവേഫയെ വെല്ലുവിളിച്ച് യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. മൂന്ന് ക്ലബുകൾ ഒഴികെയുള്ളവരെല്ലാം ആരാധകരുടെ പ്രതിഷേധവും യുവേഫ ഇടപെടലും കാരണം സൂപ്പർ ലീഗിൽ നിന്ന് പിൻവലിഞ്ഞിരുന്നു.

Barcelona Juventus Real Madrid clubs excluded from UEFA Convention
Author
Nyon, First Published Aug 31, 2021, 9:54 AM IST

നിയോണ്‍: യുവേഫയുടെ നിർണായക കണ്‍വെൻഷനിൽ നിന്ന് യൂറോപ്യൻ വമ്പന്മാരായ ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബുകൾ പുറത്ത്. സൂപ്പർ ലീഗ് പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്ന മൂന്ന് ക്ലബുകളെയും സെപ്റ്റംബർ 9, 10 തീയതികളിൽ സ്വിറ്റ്സർലൻഡിൽ നടക്കുന്ന കൺവെൻഷനിലേക്ക് ക്ഷണിച്ചിട്ടില്ല. 

കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും ചർച്ച ചെയ്യാനാണ് നിർണായക യോഗം. യൂറോപ്യൻ ക്ലബ് പ്രതിനിധികൾ, അംഗരാജ്യങ്ങൾ, ലീഗ് പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. കളിക്കാരുടെ വേതനം ക്ലബ് വരുമാനത്തിന്‍റെ 70 ശതമാനത്തിൽ കൂടരുത് എന്ന നിബന്ധന ചർച്ചയിൽ ഉയരുമെന്നാണ് സൂചന. 6,7 തീയതികളിൽ നടക്കുന്ന യൂറോപ്യൻ ക്ലബ് അസോസിയേഷൻ മീറ്റിങ്ങുകളിലും ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്‍റസ് ക്ലബുകൾ പങ്കെടുക്കില്ല.

യുവേഫയെ വെല്ലുവിളിച്ച് യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. മൂന്ന് ക്ലബുകൾ ഒഴികെയുള്ളവരെല്ലാം ആരാധകരുടെ പ്രതിഷേധവും യുവേഫ ഇടപെടലും കാരണം സൂപ്പർ ലീഗിൽ നിന്ന് പിൻവലിഞ്ഞിരുന്നു. എ സി മിലാന്‍, ഇന്‍റര്‍ മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകൾ ആണ് പിന്മാറിയത്. 

എന്നാല്‍ ടൂര്‍ണമെന്‍റ് നടത്താനുള്ള നീക്കവുമായി ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്‍റസ് ക്ലബുകള്‍ മുന്നോട്ടുപോവുകയായിരുന്നു. 

ഏഴഴകില്‍ സിആര്‍7; യുണൈറ്റഡില്‍ റൊണാള്‍ഡോയ്‌ക്ക് ഏഴാം നമ്പര്‍, ക്ലബ് നടത്തിയത് വന്‍ നീക്കം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios