Asianet News MalayalamAsianet News Malayalam

സ്പാനിഷ് ലീ​ഗിൽ ബാഴ്സക്ക് സമനില കുരുക്ക്, കിരീട പ്രതീക്ഷ മങ്ങി

ഒന്നാമതുള്ള അത്‍ലറ്റിക്കോ മാഡ്രിഡിന് 35 കളികളിൽ 77ഉം മൂന്നാമതുള്ള റയൽ മാഡ്രിഡിന് 35 കളിയിൽ 75ഉം പോയിന്‍റുണ്ട്. ബാഴ്സക്ക് ഇനി രണ്ട് മത്സരങ്ങളും അത്‍ലറ്റിക്കോക്കും റയലിനും മൂന്ന് മത്സരങ്ങൾ വീതവുമാണ് അവശേഷിക്കുന്നത്.

Barcelona 's L a Liga hopes receive a major setback as they drew at Levante
Author
barcelona, First Published May 12, 2021, 11:04 AM IST

ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് തിരിച്ചടി. നിർണായക മത്സരത്തിൽ പോയന്റ് പട്ടികയിൽ പതിനാലാം സ്ഥാനത്തുള്ള ലെവന്‍റെയോട് സമനില വഴങ്ങിയ ബാഴ്സ ലീഗിൽ ഒന്നാമതെത്താനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബാഴ്സ സമനില വഴങ്ങിയത്.

ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി. ലിയോണൽ മെസ്സി, പെഡ്രി, ഡെംബെലെ എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്. 84ആം മിനുറ്റിൽ ആണ് ലെവന്‍റെ സമനില പിടിച്ചത്. 36 കളികളിൽ 76 പോയിന്‍റുമായി
രണ്ടാം സ്ഥാനത്താണ് ബാഴ്സ ഇപ്പോൾ.

ഒന്നാമതുള്ള അത്‍ലറ്റിക്കോ മാഡ്രിഡിന് 35 കളികളിൽ 77ഉം മൂന്നാമതുള്ള റയൽ മാഡ്രിഡിന് 35 കളിയിൽ 75ഉം പോയിന്‍റുണ്ട്. ബാഴ്സക്ക് ഇനി രണ്ട് മത്സരങ്ങളും അത്‍ലറ്റിക്കോക്കും റയലിനും മൂന്ന് മത്സരങ്ങൾ വീതവുമാണ് അവശേഷിക്കുന്നത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാൽ അത്‍ലറ്റിക്കോക്ക് 2013-2014 സീസണുശേഷം ആദ്യമായി സ്പാനിഷ് ലീ​ഗിൽ കിരീടമുയർത്താം.

സീസണിൽ കോപ ഡെൽ റേ കിരീടം മാത്രം നേടിയ ബാഴ്സ ചാമ്പ്യൻസ് ലീ​ഗിൽ നിന്നും നേരത്തെ പുറത്തായിരുന്നു. ഇന്നലത്തെ സമനിലയോടെ ബാഴ്സയുടെ സ്പാനിഷ് ലീ​ഗ് കിരീട പ്രതീക്ഷകളും മങ്ങി. തുടർച്ചയായ രണ്ടാം സീസണിലാണ് ബാഴ്സ സ്പാനിഷ് ലീ​ഗിൽ കിരീടപ്രതീക്ഷ കൈവിടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios