ബാഴ്‌സലോണ: ബാഴ്‌സലോണ പരിശീലകന്‍ ഏർണസ്റ്റോ വെല്‍വെര്‍ദെയെ ടീം പുറത്താക്കുമെന്ന് സൂചന. സീസണിലെ മോശം പ്രകടനത്തെത്തുടർന്നാണ് തീരുമാനം. പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ ലാലിഗയിൽ മാത്രമാണ് ബാഴ്സലോണയ്ക്ക് കിരീടം നേടാനായത്. 

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ലിവർപൂളിനോട് ആദ്യ പാദം ജയിച്ചിട്ടും പരാജയപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. തൊട്ടുപിന്നാലെ കോപ്പ ഡെൽറെ ഫൈനലിൽ വലൻസിയയും ബാഴ്‌സയെ വീഴ്ത്തി. ഇതോടെയാണ് വെൽവെർദെയുടെ കസേരയ്ക്ക് ഇളക്കം തട്ടിയത്. ബെൽജിയത്തെ ലോകകപ്പിൽ പരിശീലിപ്പിച്ച റോബര്‍ട്ടോ മാര്‍ട്ടിനെസ് പുതിയ കോച്ചായേക്കുമെന്നാണ് സൂചന.