ബാഴ്‌സലോണ രാത്രി പന്ത്രണ്ടേകാലിന് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ബാഴ്സയും അത്‍ലറ്റിക്കോയും.
ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ഇന്ന് സൂപ്പർ പോരാട്ടം. ബാഴ്‌സലോണ രാത്രി പന്ത്രണ്ടേകാലിന് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ബാഴ്സയും അത്‍ലറ്റിക്കോയും. 30കളിയിൽ ബാഴ്സയ്ക്ക് എഴുപതും അത്‍ലറ്റിക്കോയ്ക്ക് അറുപത്തിരണ്ടും പോയിന്‍റാണുള്ളത്.
ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ ലിയോണൽ മെസ്സി, അന്‍റോയ്ൻ ഗ്രീസ്മാൻ നേർക്കുനേർ പോരാട്ടം കൂടിയാവും ഇത്. നൗകാംപിൽ 2006ന് ശേഷം അത്‍ലറ്റിക്കോയോട് ബാഴ്സലോണ തോറ്റിട്ടില്ല. മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ്, ഐബറിനെ നേരിടും. റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെർണബ്യുവിൽ വൈകിട്ട് 7.45നാണ് കളിതുടങ്ങുക.
57 പോയിന്‍റുമായി ലീഗിൽ മൂന്നാംസ്ഥാനത്താണ് റയൽ. 39 പോയിന്‍റുള്ള ഐബർ പതിനൊന്നാം സ്ഥാനത്തും.
