ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ കിരീടത്തിലേക്ക് നീങ്ങുന്ന ബാഴ്‌സലോണ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 12.15ന് നടക്കുന്ന മത്സരത്തിൽ ലെവാന്‍റെയെ ബാഴ്‌സ നേരിടും. ബാഴ്‌സ മൈതാനത്താണ് മത്സരം. രാത്രി 7.45ന് അത് ലറ്റിക്കോ മാഡ്രിഡ‍്, വല്ലഡോലിഡിനെ നേരിടും.

ബാഴ്‌സ ഇന്ന് ജയിക്കുകയും അത് ലറ്റിക്കോ തോൽക്കുകയും ചെയ്താൽ ബാഴ്സലോണയ്ക്ക് ഇന്ന് തന്നെ കിരീടം ഉറപ്പിക്കാം. നിലവില്‍ ബാഴ്‌സയ്ക്ക് 34 കളിയിൽ 80 പോയിന്‍റും അത് ലറ്റിക്കോയ്ക്ക് 71 പോയിന്‍റുമാണുള്ളത്.