2026 ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ആതിഥേയരായ യുഎസ്എയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇരട്ട ഗോളുകളുമായി ചാൾസ് ഡി കെറ്റലെയർ തിളങ്ങിയപ്പോൾ, റൊമേലു ലുകാകു, ഹാൻസ് വനാകെൻ എന്നിവരും ബെൽജിയത്തിനായി ഗോൾ നേടി. 

ഡാളസ്: 2026 ഫിഫ ലോകകപ്പില്‍ സ്വന്തം നാട്ടില്‍ കിരീടം സ്വപ്നം കണ്ടിറങ്ങിയ ആതിഥേയരായ അമേരിക്കയ്ക്ക് കണ്ണീരോര്‍മ്മ. പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബെല്‍ജിയത്തോട് ഏകപക്ഷീയമായ 4-1 എന്ന സ്‌കോറിന് തോറ്റാണ് യുഎസ്എ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ചാള്‍സ് ഡി കെറ്റലെയര്‍ ആണ് ബെല്‍ജിയത്തിന്റെ വിജയശില്പി. ഹാന്‍സ് വനാകെന്‍, റൊമേലു ലുകാകു എന്നിവരാണ് മറ്റു ഗോളുള്‍ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫൊലാരിന്‍ ബലോഗന്റെ തിരിച്ചുവരവ് ഫലം കണ്ടില്ല

ചുവപ്പ് കാര്‍ഡിനെത്തുടര്‍ന്ന് ഒരു മത്സരത്തില്‍ നിന്ന് പുറത്തായിരുന്ന യുഎസ്എയുടെ സൂപ്പര്‍ താരം ഫൊലാരിന്‍ ബലോഗന് ഫിഫയുടെ പ്രത്യേക ഇളവിലൂടെ ഈ മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ആതിഥേയര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയ വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍ ബലോഗന്റെ സാന്നിധ്യമുണ്ടായിട്ടും ടീമിന്റെ പ്രതിരോധനിരയിലുണ്ടായ പിഴവുകള്‍ അമേരിക്കയ്ക്ക് വിനയായി.

ബെല്‍ജിയത്തിന്റെ ആധിപത്യം

മത്സരത്തിന്റെ തുടക്കം മുതല്‍ ബെല്‍ജിയം ആധിപത്യം പുലര്‍ത്തി. അമേരിക്കന്‍ പ്രതിരോധനിരയുടെ പിഴവുകള്‍ മുതലെടുത്ത് ആദ്യ പകുതിയില്‍ തന്നെ ബെല്‍ജിയം രണ്ട് തവണ അമേരിക്കന്‍ വല ചലിപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അമേരിക്കന്‍ ഗോള്‍കീപ്പര്‍ മാറ്റ് ഫ്രീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവ് ബെല്‍ജിയത്തിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. തെറ്റായ പാസ് സ്വീകരിച്ച ഹാന്‍സ് വനാകെന്‍ അത് അനായാസം ഗോളാക്കി മാറ്റുകയായിരുന്നു. റൊമേലു ലുകാകു ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഗോള്‍ നേടി ബെല്‍ജിയത്തിന്റെ വിജയം ഉറപ്പിച്ചു.

ഇനി ക്വാര്‍ട്ടറില്‍ സ്‌പെയിന്‍

ഈ വിജയത്തോടെ ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍. പ്രീ-ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ തോല്‍പിച്ചെത്തുന്ന സ്‌പെയിനും ശക്തമായ ഫോമിലുള്ള ബെല്‍ജിയവും തമ്മിലുള്ള പോരാട്ടം കടുത്ത മത്സരമായിരിക്കും സമ്മാനിക്കുക.

YouTube video player