ഗ്രൂപ്പ് ജിയിൽ ന്യൂസിലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് യോഗ്യത നേടി.
വാൻകൂവർ: ഗ്രൂപ്പ് ജി യിലെ നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ഇറാൻ ഈജിപ്തിനോട് സമനില വഴങ്ങിയതോടെ കളിച്ച മൂന്ന് മത്സരത്തിലും ജയമില്ലാതെയായ ഇറാന്റെ നോക്കൗട്ട് പ്രവേശനത്തിന് ഇനിയും കാത്തിരിക്കേണ്ടിവന്നിരിക്കുകയാണ്. രണ്ട് മത്സരം നേരത്തെ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഒറ്റ മത്സരത്തിലെ ജയത്തിന്റെ ബലത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെൽജിയം നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.
ഗ്രൂപ്പിൽ ഒരേ പോയന്റുകളാണ് ബെൽജിയത്തിനും ഈജിപ്തിനും. ഗോൾ വ്യത്യസ്തത്തിന്റെ പുറത്താണ് ബെൽജിയം മുന്നിൽ. 28, 50 മിനിറ്റുകളിൽ ലിയാൻഡ്രോ ട്രോസാർഡിലൂടെ മുന്നിലെത്തിയ ബെൽജിയത്തിന്റെ സമ്പൂർണ ആധിപത്യം തന്നെയായിരുന്നു മത്സരത്തിലുടനീളം. കെവിൻ ഡിബ്രൂയ്നും ലുക്കാക്കുവും, അലക്സിസ് സെലെമേക്കേഴ്‌സും ബെൽജിയത്തിന്റെ വിജയം അനായാസമാക്കികൊടുത്തു.
ഇറാന് ഇനിയും കാത്തിരിക്കണം
അതേസമയം നാടകീയമായ രംഗങ്ങൾക്കാണ് ഈജിപ്ത്- ഇറാൻ മത്സരത്തിന് സാക്ഷിയായത്. ഈജിപ്തുമായി ഒരു ഗോളത്തിന്റെ സമനിലയാണ്ഇറാൻ വഴങ്ങിയത്. മഹ്മൂദ് സാബറിലൂടെ അഞ്ചാം മിനിറ്റിൽ ഈജിപ്ത് മുന്നിലെത്തിയെങ്കിലും പതിനാലാം മിനിറ്റിൽ റാമിൻ റസയാനിലൂടെ ഇറാൻ ഗോൾ മടക്കി. പതിനൊന്നാം മിനിറ്റഗറിലൂടെ ലഭിച്ച പെനാൽറ്റി നഷ്ടമാക്കിയതിലൂടെ ഇറാൻ തങ്ങളുടെ നോക്കൗട്ടിലേക്കുള്ള വാതിൽ കൂടിയാണ് കൊട്ടിയടച്ചത്. അവസാന നിമിഷം വരെ ഉദേഗ്വഭരിതമായ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ ഇറാന്റെ ഖലീൽസാദെഹ് നേടിയ ഗോൾ ഓഫ് സൈഡ് ആയതും ഇറാന് വിനയായി. കൂടാതെ കളിതീരാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ഇറാന്റെ എസൊത്തലാഹിയുടെ ഹെഡർ ക്രോസ് ബാറിൽ തട്ടി തെറിച്ചുപോയതും അവർക്ക് വിനയായി.
ഔദ്യോഗികമായി നോക്കൗട്ട് ഉറപ്പിക്കാൻ ഇറാന് ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തുന്ന മികച്ച എട്ട് ടീമുകളാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടുന്നത്. നിലവിൽ മൂന്ന് കളികളും സമനില വഴങ്ങിയ ഇറാൻ ആറാം സ്ഥാനത്താണ്. ക്രൊയേഷ്യ- ഘാന മത്സരത്തിൽ ക്രൊയേഷ്യ തോൽവി ഏറ്റുവാങ്ങിയാൽ ഇറാന് കാര്യങ്ങൾ എളുപ്പമാവും. കൂടാതെ ഓസ്ട്രിയ- അൾജീരിയ മത്സരഫലവും ഇറാന്റെ പ്രവേശനത്തെ സ്വാധീനിക്കും. നിലവിൽ ഒരു ജയവും ഒരു സമനിലയുമായി മൂന്ന് പോയന്റുകളാണ് അൾജീരിയയ്ക്കുള്ളത്.



