Asianet News MalayalamAsianet News Malayalam

തീവ്രവാദി ആക്രമണം: ബെല്‍ജിയം-സ്വീഡന്‍ മത്സരം ഉപേക്ഷിച്ചു! പൊലിഞ്ഞത് രണ്ട് സ്വീഡിഷ് ഫുട്‌ബോള്‍ ആരാധകരുടെ ജീവന്‍

ബെല്‍ജിയം തലസ്ഥാനത്തെ കിംഗ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ രണ്ടാംപാതിയില്‍ താരങ്ങള്‍ കളിക്കാനെത്തിയിരുന്നില്ല. പിന്നീട് പ്രഖ്യാപനം വന്നു. മത്സരം റദ്ദാക്കിയതായും എന്നാല്‍ ആരാധകര്‍ എല്ലാവുരം സ്റ്റേഡിയത്തില്‍ തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

belgium vs sweden uefa euro qualifiers match abandoned after terrorist attack saa
Author
First Published Oct 17, 2023, 9:06 AM IST

ബ്രസല്‍സ്: തീവ്രവാദി ആക്രമണത്തെ തുര്‍ന്ന് ബെല്‍ജിയം  - സ്വീഡന്‍ യൂറോ 2024 യോഗ്യത മത്സരം ഉപേക്ഷിച്ചു. പാതിസമയം, പിന്നിട്ടപ്പോഴാണ് മത്സരം നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. തിങ്കളാഴ്ച ബ്രസല്‍സില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സ്വീഡിഷ് പൗരന്മാര്‍ വെടിയേറ്റ് മരിച്ചിരുന്നു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂവരും സ്വീഡിഷ് ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞിരുന്നു. മത്സരം കാണാനെത്തിയ ആരാധകരാണെന്ാണ് കരുതപ്പെടുന്നത്. സംഭവം നടന്നതിന് പിന്നാലെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മാത്രമല്ല, മത്സരം കാണാനെത്തിയവരെ സുരക്ഷയുടെ ഭാഗമായി സ്റ്റേഡിയത്തില്‍ പിടിച്ചിരുത്തുകയും ചെയ്തു.

ബെല്‍ജിയം തലസ്ഥാനത്തെ കിംഗ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ രണ്ടാംപാതിയില്‍ താരങ്ങള്‍ കളിക്കാനെത്തിയിരുന്നില്ല. പിന്നീട് പ്രഖ്യാപനം വന്നു. മത്സരം റദ്ദാക്കിയതായും എന്നാല്‍ ആരാധകര്‍ എല്ലാവുരം സ്റ്റേഡിയത്തില്‍ തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. വേദിയില്‍ തുടരാന്‍ ബെല്‍ജിയന്‍ പോലീസ് പറഞ്ഞതായി സ്വീഡന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. ആക്രമണ വിവരം അറിഞ്ഞ സ്വീഡിഷ് താരങ്ങള്‍ കളി തുടരാന്‍ തയ്യാറായില്ലെന്ന് ബെല്‍ജിയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. റൊമേലു ലുകാക്കുവിലൂടെ ബെല്‍ജിയം മുന്നിലെത്തി. പിന്നാലെ വിക്ടര്‍ ജിയോകെറസ് സ്വീഡനെ ഒപ്പമെത്തിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണമെന്റിന് ബെല്‍ജിയം ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്.

യൂറോ യോഗ്യതയില്‍ മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിനയെ തോല്‍പ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. ബ്രൂണോ ഫെര്‍ണാണ്ടസ്, ജോവോ കാന്‍സലോ, ജോവോ ഫെലിക്‌സ് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. അതേസമയം, നെതര്‍ലന്‍ഡ്‌സ് എതിരില്ലാത്ത ഒരു ഗോളിന് ഗ്രീസിനെ മറികടന്നു.

ലങ്കയെ മുക്കി ഓസീസിന് ആദ്യ ജയം;ശ്രീലങ്കക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി, ഓസ്ട്രേലിയയുടെ ജയം അഞ്ച് വിക്കറ്റിന്

Latest Videos
Follow Us:
Download App:
  • android
  • ios