Asianet News MalayalamAsianet News Malayalam

'ക്രിസ്... ക്രിസ്... ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു'; ഗോള്‍ എറിക്സന് സമര്‍പ്പിച്ച് ലുക്കാക്കു

മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ ബെല്‍ജിയം മൂന്നിലെത്തി. റഷ്യന്‍ പ്രതിരോധത്തിലുണ്ടായ പിഴവാണ് ലുകാകുവിന്റെ ഗോളില്‍ കലാശിച്ചത്.

Belgiums Romelu Lukaku gives tribute to Eriksen after scoring goal against Russia
Author
London, First Published Jun 13, 2021, 10:29 AM IST

സെന്‍പീറ്റേര്‍സ് ബര്‍ഗ്: റഷ്യയ്ക്കെതിരെ ആദ്യം നേടിയ ഗോള്‍, ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ക്രിസ്റ്റ്യന്‍ എറിക്‌സണാണ് ബെല്‍ജിയം താരം ലുകാകു ഗോള്‍ സമര്‍പ്പിച്ചത്. സീരി എയില്‍ ഇന്റര്‍ മിലാന്റെ താരങ്ങളാണ് ഇരുവരും. ഗോള്‍ നേടിയ ശേഷം ക്യാമറയുടെ മുന്നില്‍വന്ന ലുകാകു 'ക്രിസ്... ക്രിസ്... ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു.' എന്ന് പറയുകയായിരുന്നു.

മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ ബെല്‍ജിയം മൂന്നിലെത്തി. റഷ്യന്‍ പ്രതിരോധത്തിലുണ്ടായ പിഴവാണ് ലുകാകുവിന്റെ ഗോളില്‍ കലാശിച്ചത്. ഗ്രൂപ്പ് ബിയില്‍ റഷ്യയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെല്‍ജിയം ജയം സ്വന്തമാക്കിയത്. 

റൊമേലു ലുകാകു ഇരട്ട ഗോളും തോമസ് മുനിയര്‍ ഒരു ഗോളുമാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബെല്‍ജിയം ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്.

Follow Us:
Download App:
  • android
  • ios