ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്ക് ജയം. അവരുടെ ഹോംഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം.

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്ക് ജയം. അവരുടെ ഹോംഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. എറിക് പാര്‍ത്തലു, സുനില്‍ ഛേത്രി എന്നിവരാണ് ബംഗളൂരുവിനായ ഗോളുകള്‍ നേടിയത്. ജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. 12 മത്സരങ്ങളില്‍ 22 പോയിന്റാണുള്ളത്. 11 മത്സരങ്ങളില്‍ 13 പോയിന്റുള്ള ജംഷഡ്പൂര്‍ ആറാം സ്ഥാനത്താണ്.

എട്ടാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. എട്ടാം മിനിറ്റില്‍ ഡിമാസിന്റെ കോര്‍ണറില്‍ തലവച്ചാണ് പാര്‍ത്തലു ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല. എന്നാല്‍ 63ാം മിനിറ്റില്‍ ഛേത്രി ലീഡുയര്‍ത്തി. പാര്‍ത്തലുവിന്റെ നെടുനീളന്‍ പാസ് തലകൊണ്ട് ചിപ്പ് ചെയ്തിട്ട് ഗോളാക്കുകയായിരുന്നു ഛേത്രി. ഇതോടെ ബംഗളൂരു എഫ്‌സി മൂന്ന് പോയിന്റ് ഉറപ്പിച്ചു.