ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ബംഗളൂരു എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം സമനില. ജംഷഡ്പൂര്‍ എഫ്‌സിയാണ് സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. സമനിലയോടെ ഒരുപോയിന്റ് നേടിയ ജംഷഡ്പൂര്‍ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമാണ് ജംഷഡ്പൂരിന്റെ അക്കൗണ്ടിലെത്തിയത്. ബംഗളൂരു എഫ്‌സി മൂന്ന് പോയിന്റോടെ ഏഴാം സ്ഥാനത്താണ്.

മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ബംഗളൂരു എട്ട് ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്. എന്നാല്‍ ഒന്നുപോലും ഗോള്‍വര കടന്നില്ല. ഐഎസ്എല്ലില്‍ ഇനി ബുധനാഴ്ചയാണ് മത്സരമുള്ളത്. അന്ന് ഹൈദരാബാദ് സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും.