അതേസമയം കളിക്കാരുടെ വീഴ്ചയില്‍ ക്ലബ്ബ് ഉടമ പാര്‍ത്ഥ ജിന്‍ഡാല്‍ മാപ്പ് പറഞ്ഞു. ബംഗലൂരുവിന് പുറമെ ഇന്ത്യയിൽ നിന്നും എടികെ മോഹൻ ബഗാനാണ് ഗ്രൂപ്പ് ഡിയിൽ മാലദ്വീപ്, ബംഗ്ലാ

ബാലി: ബംഗലൂരു എഫ്‌സി ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് മാലദ്വീപിൽ നടക്കേണ്ടിയിരുന്ന എഎഫ്സി കപ്പ് ഗ്രൂപ്പ് മത്സരങ്ങൾ മാറ്റിവച്ചു. ബംഗലുരുവിന്‍റെ മൂന്ന് കളിക്കാര്‍ ബയോ ബബ്ബിളിന് പുറത്തുപോയതിനെത്തുടര്‍ന്നാണ് മത്സരങ്ങള്‍ മാറ്റിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്. മെയ് 14 മുതൽ 21 വരെയാണ് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കിയിട്ടില്ല.

ചൊവ്വാഴ്ച മാലദ്വീപ് ക്ലബ്ബായ ഈഗിള്‍സിനെ നേരിടാനിരിക്കെയാണ് ബംഗലൂരു താരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത്. ക്ലബ്ബിലെ മൂന്ന് വിദേശ താരങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് തിരക്കേറിയ തെരുവിലൂടെ നടന്നുപോകുന്ന ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ബംഗലൂരു താരങ്ങളുടെ നടപടിയെ മാലദ്വീപ് കായിക മന്ത്രി അഹമ്മദ് മഹ്‌ലൂഫ് അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ക്ലബ്ബ് ഉടന്‍ രാജ്യം വിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

അതേസമയം കളിക്കാരുടെ വീഴ്ചയില്‍ ക്ലബ്ബ് ഉടമ പാര്‍ത്ഥ ജിന്‍ഡാല്‍ മാപ്പ് പറഞ്ഞു.

Scroll to load tweet…

ബംഗലൂരുവിന് പുറമെ ഇന്ത്യയിൽ നിന്നും എടികെ മോഹൻ ബഗാനാണ് ഗ്രൂപ്പ് ഡിയിൽ മാലദ്വീപ്, ബംഗ്ലാദേശ് രാജ്യങ്ങളിലെ ക്ലബ്ബുകളോട് മത്സരിക്കുന്നത്.ഇതിനിടെ എടികെ മോഹൻ ബഗാന്‍റെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രഭീർ ദാസ്, എസ്.കെ.സാഹിൽ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഹോങ്കോങിൽ വച്ച് നടക്കേണ്ട മത്സരങ്ങൾ കൊവിഡ് കാരണം റദ്ദാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona