Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: ഫൈനലില്‍ എഫ്‌സി ഗോവയ്ക്ക് ബംഗളൂരു എഫ്‌സി എതിരാളികള്‍

ഐഎസ്എല്‍ ഫൈനലില്‍ ബംഗളൂരു എഫ്‌സി, എഫ്‌സി ഗോവയെ നേരിടും. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ഗോവ മുംബൈ സിറ്റിയോട് 1-0ത്തിന് പരാജയപ്പെട്ടെങ്കിലും ആദ്യപാദത്തില്‍ നേടിയ 5-1ന്റെ കൂറ്റന്‍ജയം ഗോവയ്ക്ക് ഫൈനലിലേക്കുള്ള വഴിയൊരുക്കി.

Bengaluru FC will face FC Goa in ISL Final
Author
Margao, First Published Mar 12, 2019, 10:02 PM IST

മഡ്ഗാവ്: ഐഎസ്എല്‍ ഫൈനലില്‍ ബംഗളൂരു എഫ്‌സി, എഫ്‌സി ഗോവയെ നേരിടും. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ഗോവ മുംബൈ സിറ്റിയോട് 1-0ത്തിന് പരാജയപ്പെട്ടെങ്കിലും ആദ്യപാദത്തില്‍ നേടിയ 5-1ന്റെ കൂറ്റന്‍ജയം ഗോവയ്ക്ക് ഫൈനലിലേക്കുള്ള വഴിയൊരുക്കി. ഇരുപാദത്തിലും സ്‌കോര്‍ 5-2. ഇന്ന് റഫേല്‍ ബസ്റ്റോസാണ് മുംബൈ സിറ്റിയുടെ ഗോള്‍ നേടിയത്. 

മുംബൈ സിറ്റിക്ക് അഞ്ച് ഗോള്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മാത്രമേ ഫൈനലില്‍ കയറാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഗോവയുടെ മൈതാനത്ത് ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ബാസ്‌റ്റോസ് ഗോവയെ ഞെട്ടിച്ചെങ്കിലും പിന്നീട് ഒരിക്കല്‍കൂടി വലകുലുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. 

കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തോല്‍പ്പിച്ചാണ് ബംഗളൂരു എഫ്‌സി ഫൈനലില്‍ കടന്നത്. രണ്ട് പാദങ്ങളിലുമായി 4-2നായിരുന്നു ബംഗളൂരുവിന്റെ വിജയം. ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് 2-1ന് വിജയിച്ചെങ്കിലും രണ്ടാംപാദത്തില്‍ മൂന്ന് ഗോള്‍ ബംഗളൂരു തിരിച്ചടിച്ചു. 

Follow Us:
Download App:
  • android
  • ios