അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയ മെസി ഇന്റര്‍ മയാമിയെ നീണ്ട ഇടവേളയ്ക്ക് വജയവഴിയില്‍ എത്തിക്കുകയും ചെയ്തു. മത്സരശേഷം മെസിയുടെ ജഴ്‌സി സ്വന്തമാക്കാന്‍ ഇന്റര്‍ മയാമി താരങ്ങള്‍ മത്സരിക്കുകയായിരുന്നു.

ന്യൂയോര്‍ക്ക്: ലിയോണല്‍ മെസി തരംഗത്തിലാണ് അമേരിക്ക. ആരാധകര്‍ക്കിടയില്‍ മാത്രമല്ല ഇന്റര്‍ മയാമി ടീമിലും മെസി തന്നെയാണ് താരം. ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചാണ് മെസി അമരിക്കയിലും ഇപ്പോള്‍ ഫുട്‌ബോള്‍ തരംഗമാണ്. സെറിന വില്യംസ്, ലെബ്രോണ്‍ ജയിംസ് തുടങ്ങിയ സെലിബ്രിറ്റികള്‍ക്കൊപ്പം പതിനായരക്കണക്കിന് ആരാധകരാണ് മെസിയുടെ അരങ്ങേറ്റ മത്സരം കാണാന്‍ ഇന്റര്‍ മയാമിയുടെ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇന്റര്‍ മയാമിയുടെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്തു.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയ മെസി ഇന്റര്‍ മയാമിയെ നീണ്ട ഇടവേളയ്ക്ക് വജയവഴിയില്‍ എത്തിക്കുകയും ചെയ്തു. മത്സരശേഷം മെസിയുടെ ജഴ്‌സി സ്വന്തമാക്കാന്‍ ഇന്റര്‍ മയാമി താരങ്ങള്‍ മത്സരിക്കുകയായിരുന്നു. ഡ്രസ്സിംഗ് റൂം വിടുമ്പോള്‍ മെസിയുടെ ബൂട്ട് ഒഴികെയുള്ളതെല്ലാം സഹതാരങ്ങള്‍ സ്വന്തമാക്കിയെന്നും യുവതാരം ബെഞ്ചമിന്‍ ക്രമാഷി പറയുന്നു. ബെഞ്ചിന് പകരമാണ് രണ്ടാം പകുതിയില്‍ മെസി കളിക്കാനിറങ്ങിയത്.

മെസി തനിക്ക് പകരം ഇറങ്ങിയപ്പോള്‍ സഹതാരം എന്ന നിലയിലല്ല, ആരാധന്‍ എന്ന നിലയിലാണ് മത്സരം കണ്ടതെന്നും അര്‍ജന്റൈന്‍ നായകനെ കെട്ടിപ്പിടിക്കാനായത് സ്വപ്നസാഫല്യമെന്നും ബെഞ്ചമിന്‍. അര്‍ജന്റൈന്‍ പൗരത്വമുള്ള അമേരിക്കന്‍ താരമാണ് ബെഞ്ചമിന്‍ ബെഞ്ചമിന്‍ ക്രിമാച്ചി. താരത്തിന്റെ അച്ഛനും അമ്മയും അര്‍ജന്റീനക്കാരാണ്. ജനിച്ചതും വളര്‍ന്നതും അമേരിക്കയിലും. അര്‍ജന്റീനയുടെ യൂത്ത് ടീമിലേക്ക് ക്ഷണം കിട്ടിയ താരമാണ് പതിനെട്ടുകാരനായ ബെഞ്ചമിന്‍ ക്രമാഷി.

ലീഗ്സ് കപ്പ് മത്സരത്തില്‍ ക്രൂസ് അസൂളിനെതിരെ അവസാന നിമിഷം ഗോള്‍ നേടി മെസി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മെസി ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍ നേടിയത്. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരമാണ് മെസി വഴിത്തിരിച്ചുവിട്ടത്.

ഇന്ത്യയോ, വിന്‍ഡീസോ? ആര്‍ക്കും ജയിക്കാം! ട്രിനിഡാഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

youtubevideo