സാംപ്ഡോറിയക്കെതിരെ വായുവിൽ ഉയർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോൾ ഫുട്ബോൾ ലോകത്ത് വിസ്‌മയമായിരുന്നു. 

എഡിൻബർഗ്: ഹെഡർ ഗോളിൽ യുവന്‍റസിന്‍റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് ഉഗാണ്ടൻ താരം ബെവിസ് മുഗാബി. സ്‌കോട്ടിഷ് ലീഗിലാണ് മുഗാബിയുടെ നേട്ടം. 

സെരി എയിൽ 2019 ഡിസംബറിൽ സാംപ്ഡോറിയക്കെതിരെ റൊണാള്‍ഡോ കുറിച്ച സൂപ്പർ ഹെഡർ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരുന്നു. പന്ത് പെനാൽറ്റി ബോക്സിലേക്ക് വന്നപ്പോൾ റൊണാൾഡോ ഗ്രൗണ്ടിൽ നിന്ന് ചാടി 71 സെൻറീമീറ്റർ ഉയര്‍ന്നു. പന്ത് ഹെഡ് ചെയ്യുമ്പോൾ ആകെ ഉയരം 256 സെൻറീമീറ്ററും. ഫുട്ബോൾ ലോകം അന്നേവരെ കണ്ടതിൽ വച്ചേറ്റവും ഉയരത്തിൽ കുതിച്ചുള്ള ഹെഡറായിരുന്നു ഇത്.

Scroll to load tweet…

എന്നാല്‍ റൊണാൾഡോയുടെ ഈ സൂപ്പർ ഹെഡറിനെ കടത്തിവെട്ടിയിരിക്കുകയാണിപ്പോൾ സ്‌കോട്ടിഷ് ക്ലബ് മതർവെൽ എഫ്‌സിയുടെ ബെവിസ് മുഗാബി. റോസ് കൺട്രിക്കെതിരെ മുഗാബി വായുവിൽ ഉയർന്നത് 262 സെന്റീമീറ്ററാണ്. റൊണാൾഡോയേക്കാൾ ആറ് സെന്റീമീറ്റർ ഉയരം കൂടുതൽ. റൊണാൾഡോ ഗ്രൗണ്ടിൽ നിന്ന് 71 സെൻറീമീറ്റർ ചാടിയുയർന്നപ്പോൾ മുഗാബി നിലംവിട്ടത് 75 സെൻറീമീറ്ററാണ്. 

Scroll to load tweet…

എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടന്നതിൽ അതിയായ സന്തോഷമെന്ന് മുഗാബി പറയുന്നു.

വായുവില്‍ ഇത്രനേരം നില്‍ക്കാനോ! വീണ്ടും വണ്ടര്‍ ഹെഡറുമായി ക്രിസ്റ്റ്യാനോ- വീഡിയോ