ടൂറിന്‍: ഫുട്ബോള്‍ ലോകത്തെ ഇളക്കിമറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹെഡര്‍ ഗോള്‍. ഇറ്റാലിയന്‍ ലീഗില്‍ സാംപ്ദോറിയക്കെതിരെ യുവന്‍റസിനായാണ് സൂപ്പര്‍താരത്തിന്‍റെ വിസ്മയഗോള്‍. എട്ടടി അഞ്ച് ഇഞ്ച് ഉയരത്തില്‍ ചാടിയാണ് റൊണാള്‍ഡോ പന്ത് ഹെ‍ഡ് ചെയ്തത്. 

എത്രനേരം വായുവില്‍ നിന്നെന്ന് ഓര്‍മ്മയില്ലെന്നായിരുന്നു മത്സരശേഷം റൊണാള്‍ഡോയുടെ പ്രതികരണം. ഒന്നര മണിക്കൂറോളം വായുവില്‍ നിന്ന് റൊണാള്‍ഡോ ഗോള്‍ നേടിയാൽ എതിരാളികള്‍ക്ക് എന്തുചെയ്യാനാകുമെന്ന് സാംപ്ദോറിയ പരിശീലകന്‍ റനേരി അഭിപ്രായപ്പെട്ടു. റൊണാള്‍ഡോയുടെ മികവില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ച യുവന്‍റസ് ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.