മിലാന്‍: സീരി എയില്‍ എസി മിലാന്‍ ജയം. ബൊളോഗ്നയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മിലാന്‍ തോല്‍പ്പിച്ചത്. വെറോണ- അറ്റ്‌ലാന്‍ഡ, കാഗ്ലിയാരി- സസൗളോ മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

അലക്‌സിസ് സയേല്‍മയേക്കേഴ്‌സ്, ഹകന്‍ കലനൊളു, ഇസ്മയേല്‍ ബെന്നാസര്‍, ആന്റേ റെബിച്ച്, ഡേവിഡ് കലാബ്രിയ എന്നിവരാണ് മിലാന്റെ ഗോളുകള്‍ നേടിയത്. തകേഹിറൊ തൊമിയാസുവിന്റെ വകയായിരുന്നു ബൊളോഗ്നയ ഏകഗോള്‍. കാഗ്ലിയാരി- സസൗളോ മത്സരത്തില്‍ ഇരു ടീുകളും ഓരോ ഗോള്‍വീതം നേടി. 

ഫ്രാന്‍സിസ്‌കോ കപുച്ചോയിലൂടെ സസൗളോ ലീഡെഡുത്തു. ജാവോ പെഡ്രോയാണ് കാഗ്ലിയാരിയെ ഒപ്പമെത്തിച്ചത്. വെറോണയ്‌ക്കെതിരെ ഡുവാന്‍ സപാറ്റയുടെ ഗോളില്‍ അറ്റ്‌ലാന്റെ ലീഡെടുത്തെങ്കിലും മാതിയോ പസീന വെറോണയ്ക്ക് സമനില സമ്മാനിച്ചു.

പ്രീമിയര്‍ ലീഗ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലി, വെസ്റ്റ്ഹാം ജയിച്ചു. ബേണ്‍ലി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിച്ചു. വെസ്റ്റ്ഹാം ഒന്നിനെതിരെ മൂന്ന് ഗോളിന് വാറ്റ്‌ഫോര്‍ഡിനെ തകര്‍ത്തു.