ടൂര്‍ണമെന്റിനു മഞ്ചേരിയില്‍ എത്തിയതു മുതല്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തുമായിരുന്നെന്ന് പള്ളി വികാരി ഫാദര്‍ ടോമി കളത്തൂര്‍ പറഞ്ഞു. പ്രാര്‍ത്ഥന സഫലമായതിന്റെ നന്ദി കാണിക്കാനാണ് അദ്ദേഹം പള്ളിയിലെത്തിയത്.

മഞ്ചേരി: സന്തോഷ് ട്രോഫിയിയില്‍ (Santosh Trophy) കേരളം ഏഴാം കിരീടം നേടിയതിന്റെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. പരിശീലകന്‍ ബിനോ ജോര്‍ജ് (Bino George) തന്നെയാണ് ഏറെ സന്തോഷവാന്‍. കേരളം (Kerala Football) കപ്പ് നേടിയതിന് ശേഷം പിറ്റേ ദിവസം ബിനോ പോയത് മഞ്ചേരി സെന്റ് ജോസഫ് പള്ളിയിലേക്ക്. ചൊവ്വാഴ്ച രാവിലെയാണ് പ്രാര്‍ഥനയ്‌ക്കൊപ്പം ദൈവാനുഗ്രഹത്താല്‍ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാന്‍ എത്തിയത്. 

ടൂര്‍ണമെന്റിനു മഞ്ചേരിയില്‍ എത്തിയതു മുതല്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തുമായിരുന്നെന്ന് പള്ളി വികാരി ഫാദര്‍ ടോമി കളത്തൂര്‍ പറഞ്ഞു. പ്രാര്‍ത്ഥന സഫലമായതിന്റെ നന്ദി കാണിക്കാനാണ് അദ്ദേഹം പള്ളിയിലെത്തിയത്. മുമ്പ് താരങ്ങളുടെ ജഴ്‌സിയും മറ്റും പള്ളിയില്‍ കൊണ്ടുവന്ന് വെഞ്ചരിച്ചിരുന്നെന്ന് ടോമി കളത്തൂര്‍ പറഞ്ഞു. കളിയില്ലാത്ത മിക്ക ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ബിനോ വന്നതോടെ വിശ്വാസികള്‍ക്ക് പരിചയക്കാരനായി. 

സ്റ്റേഡിയത്തില്‍നിന്ന് ഏകദേശം എട്ടു കിലോമീറ്റര്‍ അകലെയാണ് പള്ളി. കളിയില്ലാത്ത ദിവസങ്ങളില്‍ രാവിലെ ആറരയ്ക്കുള്ള കുര്‍ബാനയില്‍ പങ്കെടുക്കാനായി ബിനോ പള്ളിയില്‍ എത്തുമായിരുന്നു. തുടര്‍ന്ന് ടോമി കളത്തൂരിനെ പരിചയപ്പെടുകയും ചെയ്തു. അദ്ദേഹം വരുന്ന ദിവസങ്ങളില്‍, കേരള ടീം കോച്ച് ബിനോ ജോര്‍ജ് പള്ളിയില്‍ എത്തിയിട്ടുണ്ടെന്നും ടീമിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും വിശ്വാസികളോടു പറയാറുണ്ടായിരുന്നെന്ന് ഫാദര്‍ കൂട്ടിച്ചേര്‍ത്തു. 

സെമി ഫൈനല്‍ ദിവസം പള്ളിയില്‍ കേരള ടീമിനു വേണ്ടി പ്രാര്‍ഥന നടത്തി. കപ്പടിച്ചാല്‍ ട്രോഫിയുമായി പള്ളിയില്‍ വരുമെന്ന് ബിനോ, ടോമി കളത്തൂരിന് ഉറപ്പ് നല്‍കിയിരുന്നു.