Asianet News MalayalamAsianet News Malayalam

ഒളിംപിക് ഫുട്‌ബോള്‍: ജര്‍മനിക്ക് സമനില തെറ്റി, ബ്രസീലും ഐവറി കോസ്റ്റും കോര്‍ട്ടറില്‍

 ഗ്രൂപ്പില്‍ നിന്ന് ജര്‍മനി പുറത്തായി. ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റുമായി സമനിലയില്‍ പിരിഞ്ഞതോടെ ജര്‍മനി പുറത്തായി.

Brazil and Ivory Coast into the quarters of Olympic Football
Author
Tokyo, First Published Jul 28, 2021, 4:55 PM IST

ടോക്യോ: സൗദി അറേബ്യയുടെ കടുത്ത വെല്ലുവിളി മറികടന്ന് ബ്രീസില്‍ ഒളിംപിക് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയില്‍ സൗദിക്കെതിരെ 3-1നായിരുന്നു കാനറികളുടെ ജയം. ഗ്രൂപ്പില്‍ നിന്ന് ജര്‍മനി പുറത്തായി. ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റുമായി സമനിലയില്‍ പിരിഞ്ഞതോടെ ജര്‍മനി പുറത്തായി. ഗ്രൂപ്പ് ബിയി നിന്ന് ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ് ടീമുകളും ക്വാര്‍ട്ടറിലെത്തി.

സൗദിക്കെതിരെ 14-ാം മിനിറ്റില്‍ മതേയൂസ് കുഞയുടെ ഗോളില്‍ ബ്രസീല്‍ മുന്നിലെത്തി. എന്നാല്‍ 27-ാം ബ്രസീലിനെ ഞെട്ടിച്ച് സൗദി ഗോള്‍ തിരിച്ചടിച്ചു. അബ്ദുലേല അലമ്രിയുടെ വകയായിരുന്നു ഗോള്‍. പിന്നീട് 75-ാം മിനിറ്റ് വരെ നിലവിലെ ചാംപ്യന്മാരെ പിടിച്ചുകെട്ടാന്‍ സൗദിക്കായി. 76-ാം മിനിറ്റിലും ഇഞ്ചുറി സയത്തും റിച്ചോര്‍ലിസണ്‍ ഗോള്‍ നേടിയതോടെ ബ്രസീല്‍ വിജയം പൂര്‍ത്തിയാക്കി.

ജര്‍മനിയെ ഐവറി കോസ്റ്റ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. 67-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ഹെന്റിച്ചിന്റെ സെല്‍ഫ് ഗോളിനാണ് ഐവറി കോസ്റ്റ് മുന്നിലെത്തുന്നത്.73-ാം മിനിറ്റില്‍ എഡ്വേര്‍ഡ് ലോവന്‍ ജര്‍മനിക്കായി സമനില ഗോള്‍ നേടി. എന്നാല്‍ ക്വാര്‍ട്ടറിലെത്താന്‍ ഈയൊരു ഗോള്‍ മതിയായിരുന്നില്ല. 

ഗ്രൂപ്പ് ബിയില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത ആറ് ഗോളിനാണ് ദക്ഷിണ കൊറിയ ജയിച്ചത്. ന്യൂസിലന്‍ഡ്- റൊമാനിയ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

Follow Us:
Download App:
  • android
  • ios