ദുബായ്: സൗഹൃദ മത്സരത്തില്‍ ദക്ഷിണ കൊറിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി ബ്രസീല്‍ വീണഅടും വിജയവഴിയില്‍ തിരിച്ചെത്തി. വിജയമില്ലാതെ അഞ്ച് മത്സരങ്ങള്‍ക്കുശേഷമാണ് ബ്രസീല്‍ ജയിച്ചു കയറിയത്. ലൂക്കാസ് പക്വറ്റ, ഫിലിപ്പെ കുട്ടീഞ്ഞോ, ഡാനിയേലോ എന്നിവരാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്.

ലൂക്കാംസ പക്വെറ്റെയുടെ ഹെഡ്ഡര്‍ ഗോളിലൂടെ ആദ്യം മുന്നിലെത്തിയ ബ്രസീല്‍ കുട്ടീഞ്ഞോയുടെ ഫ്രീ കിക്ക് ഗോളിലൂടെ ഇടവളേയ്ക്ക് മുമ്പ് 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഡീനിയേലെ ബ്രസീലിന്റെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.

ജൂലൈയില്‍ കോപ്പ അമേരിക്ക കിരീടം നേടിയശേഷം ബ്രസീലിന് വിജയങ്ങളൊന്നും നേടാനായിരുന്നില്ല. അര്‍ജന്റീനയക്കെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍ക്കുകയും ചെയ്തിരുന്നു.