കോപ്പ അമേരിക്കയില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് വെനെസ്വേല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പെറു 3-1ന് ബൊളീവിയയെ തകര്‍ത്തു.
റിയോ ഡി ജനീറോ: കോപ്പ അമേരിക്കയില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് വെനെസ്വേല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പെറു 3-1ന് ബൊളീവിയയെ തകര്‍ത്തു. രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടതോടെ ബൊളീവിയ ഗ്രൂപ്പില്‍ നിന്ന് പുറത്തായി.
വെനെസ്വേലയ്‌ക്കെതിരെ എല്ലാ മേഖലകളിലും ബ്രസീല്‍ മുന്നിലെത്തിയെങ്കിലും ഗോളൊന്നും പിറന്നില്ല. 19 ഷോട്ടുകളുതിര്‍ത്തു. എന്നാല്‍ ഒരെണ്ണം മാത്രമാണ് പോസ്റ്റിനും നേരെ പോയത്. മത്സരത്തിന്റെ 69 ശതമാനവും പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു. ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍.
ആദ്യ മത്സരത്തില്‍ വെനെസ്വേലയുമായി സമനിലയില്‍ പിരിഞ്ഞ പെറു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. പൗളോ ഗ്യൂറേറോ, ജെഫേഴ്‌സണ്‍ ഫര്‍ഫാന്‍, എഡിസണ്‍ ഫ്‌ളോറസ് എന്നിവരാണ് പെറുവിന്റെ ഗോളുകള്‍ നേടിയത്. മാഴ്‌സെലോ മാര്‍ട്ടിന്‍സിന്റെ വകയായിരുന്നു ബൊളീവിയയുടെ ഏക ഗോള്‍.
