രാജ്യാന്തരസൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ കരുത്തരായ ബ്രസീലിന് സമനിലക്കുരുക്ക്. പാനമ 1-1ന് ബ്രസീലിനെ സമനിലയില്‍ തളച്ചു. എ സി മിലാന്‍ താരം ലൂകാസ് പക്വേറ്റയിലൂടെ ബ്രസീലാണ് ആദ്യം ഗോള്‍ നേടിയത്. 

ലിസ്ബണ്‍: രാജ്യാന്തരസൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ കരുത്തരായ ബ്രസീലിന് സമനിലക്കുരുക്ക്. പാനമ 1-1ന് ബ്രസീലിനെ സമനിലയില്‍ തളച്ചു. എ സി മിലാന്‍ താരം ലൂകാസ് പക്വേറ്റയിലൂടെ ബ്രസീലാണ് ആദ്യം ഗോള്‍ നേടിയത്. അഡോള്‍ഫോ മക്കാഡോയാണ് ഫിഫ റാങ്കിംഗില്‍ എഴുപത്തിയാറാം സ്ഥാനത്തുള്ള പാനമയുടെ സമനിലഗോള്‍ നേടിയത്.

റിച്ചാര്‍ലിസന്റെയും കാസിമിറോയുടെയും ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചത് ഫിഫ റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരായ ബ്രസീലിന് തിരിച്ചടിയായി. പരുക്കില്‍ നിന്ന് മോചിതനവാത്ത നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളിച്ചത്.