ഒക്‌ടോബർ 26ന് ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടായ കാംപ് നൗവിലാണ് സീസണിലെ ആദ്യ എൽ ക്ലാസികോ നടക്കേണ്ടത്

ബാഴ്‌സലോണ: ഈ സീസണിലെ ആദ്യ എൽ ക്ലാസികോ മത്സരത്തിന്‍റെ വേദി മാറ്റിയേക്കും. ഒക്‌ടോബർ 26ന് ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടായ കാംപ് നൗവിലാണ് സീസണിലെ ആദ്യ എൽ ക്ലാസികോ നടക്കേണ്ടത്. 

ബാഴ്‌സലോണയിൽ കറ്റാലൻ സ്വാതന്ത്ര്യ പോരാട്ടം രൂക്ഷമായതാണ് മത്സരം മാറ്റുന്നതിനെ കുറിച്ച് ലാ ലിഗ ആലോചിക്കാൻ കാരണം. മത്സരം റയൽ മാഡ്രിഡിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെ‍ർണബ്യൂവിൽ നടത്താനാണ് ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മത്സരവേദി കാംപ് നൗവിൽ നിന്ന് മാറ്റുകയോ അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാനോ റയൽ മാഡ്രിഡ് അപേക്ഷിച്ചിട്ടുണ്ട്. 

ഇതേസമയം മത്സരം ഒക്‌ടോബർ 26ന് കാംപ് നൗവിൽ തന്നെ നടക്കണം എന്നാണ് ബാഴ്‌സലോണയുടെ നിലപാട്. ലാ ലിഗ അധികൃതർ ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കും.