ക്യാംപ് നൂ: ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ കീവിനെതിരെ ജയവുമായി ബാഴ്‌സലോണ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മെസിയും സംഘവും സ്വന്തം തട്ടകത്തില്‍ വിജയിച്ചത്. 

കളി തുടങ്ങി അഞ്ചാം മിനുറ്റില്‍ തന്നെ മെസിയുടെ പെനാല്‍റ്റിയില്‍ ബാഴ്‌സ മുന്നിലെത്തിയിരുന്നു. 65-ാം മിനുറ്റില്‍ ജെറാർഡ് പിക്വെയും ലക്ഷ്യം കണ്ടതോടെ 2-0ന്‍റെ ലീഡിലെത്തി ബാഴ്‌സ. വിക്‌ടോറാണ് 75-ാം മിനുറ്റില്‍ ഡൈനാമോയുടെ ഏക ഗോള്‍ മടക്കിയത്. ഗോളി ടെര്‍ സ്റ്റെഗന്‍റെ തകര്‍പ്പന്‍ സേവുകള്‍ ബാഴ്‌സയ്‌ക്ക് ജയമുറപ്പിക്കുന്നതില്‍ നിര്‍ണായകമായി. 

കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ബാഴ്‌സ ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനക്കാരാണ്. ഒരു സമനില മാത്രമുള്ള ഡൈനാമോ മൂന്നാം സ്ഥാനത്തും.