Asianet News MalayalamAsianet News Malayalam

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്‌താംബൂളില്‍ നിന്ന് മാറ്റിയേക്കും; 'ഇംഗ്ലീഷ് ഫൈനല്‍' ഇംഗ്ലണ്ടില്‍?

ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്താൻ ഒരുക്കമാണെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. 

Champions League 2020 21 final may moved from Istanbul
Author
İstanbul, First Published May 8, 2021, 11:32 AM IST

ലണ്ടന്‍: തുർക്കിയിലെ ഇസ്‌താംബൂളില്‍ വെച്ച് നടക്കേണ്ട യുവേഫ ചാമ്പ്യൻസ് ലീഗ് കലാശപ്പോരിന്‍റെ വേദി മാറ്റിയേക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് തുർക്കിയെ ബ്രിട്ടൺ റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് ബ്രിട്ടണിൽ നിന്നുള്ളവരെ തുർക്കിയിലേക്ക് യാത്ര ചെയ്യാൻ ഗവൺമെന്റ് അനുവദിക്കില്ല. മത്സരത്തിനായി യാത്ര ചെയ്യുന്ന താരങ്ങൾ തിരികെ വന്നാൽ ക്വാറന്‍റീനിൽ കഴിയേണ്ടതായും വരും. 

ലാ ലീഗയില്‍ ഇനി നെഞ്ചിടിപ്പിന്‍റെ ദിനങ്ങള്‍; ബാഴ്‌സ ഇന്ന് അത്‌ലറ്റിക്കോയ്‌ക്കെതിരെ

ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്താൻ ഒരുക്കമാണെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. എന്നാല്‍ തുർക്കി ഇതിന് ഇതുവരെ സമ്മതിച്ചിട്ടില്ല. യുവേഫ ആകും ഇതിൽ അവസാന തീരുമാനം എടുക്കുക. ഇസ്‌താംബൂളില്‍ ഈ മാസം 29നായിരുന്നു ഫൈനൽ നടക്കേണ്ടിയിരുന്നത്. ഇംഗ്ലീഷ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ചാമ്പ്യൻസ് ലീഗ് കലാശപ്പോരില്‍ നേർക്കുനേർ വരുന്നത്. 

റയല്‍ തോറ്റു; ചാമ്പ്യൻസ് ലീഗില്‍ ചെല്‍സി-സിറ്റി ഫൈനല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios