Asianet News MalayalamAsianet News Malayalam

ക്രോസ് ബാര്‍ വില്ലനായി; മെസിക്ക് നഷ്ടമായത് ചാമ്പ്യന്‍സ് ലീഗിലെ വണ്ടര്‍ ഗോള്‍

വലതുവിംഗില്‍ നിന്ന് പാസ് സ്വീകരിച്ച് മുന്നേറിയ മെസി എതിര്‍ ബോക്സിന് പുറത്തു നിന്ന് പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് തൊടുത്ത മഴവില്‍ ഷോട്ട് ക്ലബ്ബ് ബ്രുഗ്ഗിന്‍റെ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ പി എസ് ജി ജേഴ്സിയില്‍ ആദ്യ ഗോള്‍ കൂടിയാണ് മെസിക്ക് നഷ്ടമായത്.

Champions League: Crossbar Denies Lionel Messi A Stunning Goal in PSG Jersy
Author
Paris, First Published Sep 16, 2021, 5:42 PM IST

പാരീസ്: ബാഴ്സലോണ കുപ്പായത്തിലല്ലാതെ കരിയറില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനിറങ്ങിയ ലിയോണല്‍ മെസി ആദ്യ മത്സരത്തില്‍ ഗോള്‍ നേടാതിരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണെങ്ങും. മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ അരങ്ങേറ്റത്തിലും ചാമ്പ്യന്‍സ് ലീഗിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടുക കൂടി ചെയ്തതോടെ മെസി-റൊണാള്‍ഡോ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പരസ്പരം ഗോളടിച്ചു മുന്നേറുകയുമാണ്.

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ ക്ലബ്ബ് ബ്രുഗ്ഗിനെതിരെ മെസിയും നെയ്മറും എംബാപ്പെയും അണിനിരന്ന പിഎസ്‌ജി 1-1 സമനില വഴങ്ങിയിരുന്നു. മത്സരത്തില്‍ പലതവണ മെസി ഗോളിന് അടുത്തെത്തിയെങ്കിലും ഏറ്റവും നിര്‍ഭാഗ്യകരമായ നിമിഷം 29-ാം മിനിറ്റിലായിരുന്നു. വലതുവിംഗില്‍ നിന്ന് പാസ് സ്വീകരിച്ച് മുന്നേറിയ മെസി എതിര്‍ ബോക്സിന് പുറത്തു നിന്ന് പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് തൊടുത്ത മഴവില്‍ ഷോട്ട് ക്ലബ്ബ് ബ്രുഗ്ഗിന്‍റെ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ പി എസ് ജി ജേഴ്സിയില്‍ ആദ്യ ഗോള്‍ കൂടിയാണ് മെസിക്ക് നഷ്ടമായത്.

15 വര്‍ഷം മുമ്പ് ബാഴ്സ കുപ്പായത്തില്‍ ചെല്‍സിക്കെതിരെ മെസി നഷ്ടമായ മഴവില്‍ ഗോളിന്‍റെ തനി പകര്‍പ്പാകുമായിരുന്നു അതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ആദ്യ മത്സരം സമനിലയായതോഗെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് പി എസ് ജി. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ആന്ദെര്‍ ഹെറേരയിലൂടെ പതിനഞ്ചാം മിനിറ്റില്‍ മുന്നിലെത്തിയ പി എസ് ജിക്കെതിരെ 27-ാം മിനിറ്റില്‍ ഹാന്‍സ് വനാകെനിലൂടെ ക്ലബ്ബ് ബ്രുഗ്ഗ് സമനില വീണ്ടെടുക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

Follow Us:
Download App:
  • android
  • ios