നിയോൺ: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് അത്‌ലറ്റിക്കോ മാഡ്രിഡാണ് എതിരാളികള്‍. റയല്‍ മാഡ്രിഡിന് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ആണ് പ്രീ ക്വാര്‍ട്ടറില്‍ നേരിടേണ്ടത്.

ചെല്‍സിയുടെ എതിരാളികള്‍ ബയേണ്‍ മ്യൂണിക്കാണ്. ബാഴ്സലോണക്ക് താരതമ്യേന എളുപ്പമാണ് മുന്നേറ്റം. നാപ്പോളിയാണ് പ്രീ ക്വാര്‍ട്ടറില്‍ ബാഴ്സയുടെ എതിരാളികള്‍. പിഎസ്‌ജി, ബൊറൂസിയ ഡോര്‍ഡ്മുണ്ടിനെ നേരിടുമ്പോള്‍ ലിയോണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിനെ നേരിടും. ടോട്ടനത്തിന് ആര്‍ബി ലെയ്പ്‌സിഗും, വലന്‍സിയക്ക് അറ്റ്‌ലാന്റയുമാണ് പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍.

അടുത്ത വര്‍ഷം ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായിരിക്കും ഇരുപാദങ്ങളിലുമായി പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നടക്കുക. മെയ് 30ന് തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് ഫൈനല്‍ പോരാട്ടം.