ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് പി എസ് ജിയെ നേരിടും. പി എസ് ജിയുടെ മൈതാനത്ത് രാത്രി പന്ത്രണ്ടരയ്ക്കാണ് ആദ്യപാദ സെമി പോരാട്ടം.
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് സെമിയിലെ ആദ്യപാദ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് സമനില. ചെൽസിക്കെതിരെ ഒരു ഗോളിന് പിന്നിട്ട ശേഷമാണ് റയൽ സമനില സ്വന്തമാക്കിയത്. പതിനാലാം മിനിറ്റിൽ ക്രിസ്റ്റ്യന്‍ പുലിസിച്ചിന്‍റെ ഗോളിലൂടെയാണ് ചെൽസി മുന്നിലെത്തിയത്. 29-ാം മിനിട്ടിൽ കരീം ബെൻസിമയിലൂടെ റയൽ ഗോൾ മടക്കി.
ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് പി എസ് ജിയെ നേരിടും. പി എസ് ജിയുടെ മൈതാനത്ത് രാത്രി പന്ത്രണ്ടരയ്ക്കാണ് ആദ്യപാദ സെമി പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് കുതിക്കുന്ന ടീമാണ് സിറ്റി. ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ടീമാണ് പിഎസ്ജി. ക്വാർട്ടർ ഫൈനലിൽ സിറ്റി, ജർമ്മൻ ക്ലബ് ബൊറൂസ്യ ഡോർട്ട്മുണ്ടിനെ തോൽപിച്ചപ്പോൾ, നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ വീഴ്ത്തിയാണ് പി എസ് ജി സെമിയിലേക്ക് മുന്നേറിയത്.
നെയ്മർ, എംബാപ്പേ കൂട്ടുകെട്ടിലാണ് പിഎസ്‌ജിയുടെ പ്രതീക്ഷ. വ്യക്തിഗത മികവിനെക്കാൾ ടീമിന്‍റെ കെട്ടുറപ്പാണ് സിറ്റിയുടെ കരുത്ത്. ഫിൽ ഫോഡൻ, റഹീം സ്റ്റെർലിംഗ്, ഗുൺഡോഗൻ, കെവിൻ ഡിബ്രൂയിൻ തുടങ്ങിയവർ എന്തിനുംപോന്ന താരങ്ങളാണ്.
നാലാം തവണയാണ് പി എസ് ജിയും സിറ്റിയും ഏറ്റുമുട്ടുന്നത്. ഒരു കളിയിൽ സിറ്റി ജയിച്ചപ്പോൾ രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു. മെയ് നാലിന് സിറ്റിയുടെ മൈതാനത്താണ് രണ്ടാം പാദ സെമിഫൈനൽ.
