Asianet News MalayalamAsianet News Malayalam

സിറ്റിയും പിഎസ്ജിയും നേർക്കുനേർ, ചാമ്പ്യൻസ് ലീ​ഗിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

കിലിയൻ എംബാപ്പേ പരിക്ക് മാറി പരിശീലനം തുടങ്ങിയ ആശ്വാസത്തിലാണ് പിഎസ്ജി. നെയ്മർ എംബാപ്പേ ‍ജോഡി പ്രതീക്ഷയ്ക്കൊത്തുയർന്നാൽ തുടർച്ചയായ രണ്ടാംവർഷ‍വും പിഎസ്ജിക്ക് ഫൈനലുറപ്പിക്കാം. ആദ്യപാദത്തിൽ നെയ്മറെയും എംബാപ്പേയെയും വരിഞ്ഞുമുറുക്കിയാണ് പെപ് ​ഗ്വാർഡിയോളയുടെ സിറ്റി ജയം സ്വന്തമാക്കിയത്.

Champions Leauge: Manchester City vs Paris Saint-Germain Preview
Author
manchester, First Published May 4, 2021, 9:58 AM IST

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യ ഫൈനലിസിറ്റിനെ ഇന്നറിയാം. രണ്ടാം പാദ സെമിഫൈനലിൽ ചാമ്പ്യൻസ് ലീഗിൽ ആദ്യ കിരീടം സ്വപ്നം കാണുന്ന മാഞ്ചസ്റ്റർ സിറ്റിയും പി എസ് ജിയും ഇന്ന് ഏറ്റമുട്ടും. രാത്രി
12.30 നാണ് മത്സരം.

ഒരുഗോൾ കടവുമായാണ് നെയ്മറും സംഘവും ഇന്ന് സിറ്റിയുടെ മൈതാനത്ത്  ഇറങ്ങുന്നത്. പാരീസിൽ നടന്ന ആദ്യപാദ സെമിയിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ ജയം. മാർക്വീഞ്ഞോസിന്റെ ഗോളിന് പിന്നിലായെങ്കിലും കെവിൻ ഡിബ്രൂയിന്റെയും റിയാസ് മെഹറസിന്റെയും ഗോളുകളാണ് സിറ്റിക്ക് ജയവും എവേ ഗോളിന്റെ നിർണായക മുൻതൂക്കവും നൽകിയത്.

കിലിയൻ എംബാപ്പേ പരിക്ക് മാറി പരിശീലനം തുടങ്ങിയ ആശ്വാസത്തിലാണ് പിഎസ്ജി. നെയ്മർ എംബാപ്പേ ‍ജോഡി പ്രതീക്ഷയ്ക്കൊത്തുയർന്നാൽ തുടർച്ചയായ രണ്ടാംവർഷ‍വും പിഎസ്ജിക്ക് ഫൈനലുറപ്പിക്കാം. ആദ്യപാദത്തിൽ നെയ്മറെയും എംബാപ്പേയെയും വരിഞ്ഞുമുറുക്കിയാണ് പെപ് ​ഗ്വാർഡിയോളയുടെ സിറ്റി ജയം സ്വന്തമാക്കിയത്.

ഇതേതന്ത്രമായിരിക്കും ഹോംഗ്രൗണ്ടിലും സിറ്റി പുറത്തെടുക്കുക. ഒന്നോരണ്ടോ താരങ്ങളെ ആശ്രയിക്കാതെയാണ് സിറ്റിയുടെ മുന്നേറ്റം. ഡിബ്രൂയിനും മെഹറസും ഗുൺഡോഗനും സിൽവയും ഫോഡനുമെല്ലാം ഏത് നിമിഷവും കളിമാറ്റിമറിക്കാൻ ശേഷിയുള്ളവർ. ഇരുടീമും ഇതിന് മുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പി എസ് ജി ഒറ്റക്കളിയിലും ജയിക്കാനായിട്ടില്ല. സിറ്റി രണ്ടുകളിയിൽ ജയിച്ചപ്പോൾ, രണ്ടുമത്സരം സമനിലയിൽ അവസാനിച്ചു

Follow Us:
Download App:
  • android
  • ios