യുവേഫ യൂറോപ്പ ലീഗ് സെമിയില്‍ ആഴ്‌സനല്‍- വലന്‍സിയ, ചെല്‍സി- ഐന്‍ട്രാഹ്റ്റ് പോരാട്ടം. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരങ്ങളില്‍ ചെല്‍സി, സ്ലാവിയ പ്രാഹയേയും ആഴ്‌സനല്‍ ഇറ്റാലിന്‍ ക്ലബായ നാപോളിയേയും തോല്‍പ്പിച്ചു. 

സൂറിച്ച്: യുവേഫ യൂറോപ്പ ലീഗ് സെമിയില്‍ ആഴ്‌സനല്‍- വലന്‍സിയ, ചെല്‍സി- ഐന്‍ട്രാഹ്റ്റ് പോരാട്ടം. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരങ്ങളില്‍ ചെല്‍സി, സ്ലാവിയ പ്രാഹയേയും ആഴ്‌സനല്‍ ഇറ്റാലിന്‍ ക്ലബായ നാപോളിയേയും തോല്‍പ്പിച്ചു. 

ചെല്‍സി മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ജയം സ്വന്തമാക്കിയത്. ചെല്‍സിക്കു വേണ്ടി പെഡ്രോ, ഇരട്ടഗോള്‍ നേടി. സിമോണ്‍ ഡെലി, ഒലിവര്‍ ജിറൂദ് എന്നിവരാണ് ചെല്‍സിയുടെ മറ്റു സ്‌കോറര്‍മാര്‍. ഇരു പാദങ്ങളിലുമായി 5-3നാണ് ചെല്‍സി വിജയിച്ചത്. 

ആഴ്‌സനല്‍ എതിരില്ലാത്ത ഒരു ഗോളിന് നാപോളിയെ തോല്‍പ്പിച്ചാണ് സെമി ഉറപ്പാക്കിയത്. ആഴ്‌സനലിനായി അലക്‌സാന്ദ്രേ ലക്കാസ്റ്റേയണ് ഗോള്‍ നേടിയത്. ആദ്യ പാദത്തിലും ആഴ്‌സനലിന് തന്നെയായിരുന്നു വിജയം.

മറ്റു മത്സരങ്ങളില്‍ വലന്‍സിയ, വിയ്യറയലിനേയും ഐന്‍ട്രാഹ്റ്റ്്, ബെന്‍ഫിക്കയേയും തോല്‍പ്പിച്ചു.