ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് തുടർച്ചയായ ആറാം ജയം. മുൻ ചാമ്പ്യൻമാർ എതിരില്ലാത്ത രണ്ട് ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. ടാമി അബ്രഹാം, ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവരുടെ ഗോളുകൾക്കാണ് ചെൽസിയുടെ ജയം.

ഇതേസമയം ലെസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്‌സണലിനെ തോൽപിച്ചു. ജാമി വാർഡി, ജയിംസ് മാഡിസൺ എന്നിവരുടെ ഗോളുകൾക്കായിരുന്നു ലെസ്റ്ററിന്‍റെ ജയം. 

മറ്റൊരു മത്സരത്തിൽ ടോട്ടനം ഓരോഗോളടിച്ച് ഷെഫീൽഡ് യുണൈറ്റഡിനോട് സമനില വഴങ്ങി. അൻപത്തിയെട്ടാം മിനിറ്റിൽ സോൻ ഹ്യൂംഗ് മിൻ ടോട്ടനത്തെ മുന്നിലെത്തിച്ചു. ഇരുപത് മിനിറ്റിന് ശേഷം ജോർജ് ബാൾഡോക്കാണ് ഷെഫീൽഡിന്‍റെ സമനില ഗോൾ നേടിയത്.