ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. ഫുള്‍ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 26ാം മിനിറ്റില്‍ സാദിയോ മാനേയാണ് ലിവര്‍പൂളിനായി ആദ്യം വല കുലക്കിയത്. ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ തന്നെ മുന്നിട്ട് നിന്നു. എന്നാല്‍ 74- മിനിറ്റില്‍ റയാന്‍ ബാബലിലൂടെ ഫുള്‍ഹാം സമനിലപിടിച്ചു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. ഫുള്‍ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 26ാം മിനിറ്റില്‍ സാദിയോ മാനേയാണ് ലിവര്‍പൂളിനായി ആദ്യം വല കുലക്കിയത്. ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ തന്നെ മുന്നിട്ട് നിന്നു. എന്നാല്‍ 74- മിനിറ്റില്‍ റയാന്‍ ബാബലിലൂടെ ഫുള്‍ഹാം സമനിലപിടിച്ചു. 81ാം മിനിറ്റില്‍ ജയിംസ് മില്‍നറാണ് ലിവര്‍പൂളിനായി വിജയഗോള്‍ നേടിയത്. ജയത്തോടെ 31 മത്സരങ്ങളില്‍ 76 പോയിന്റുമായി ലിവര്‍പൂള്‍ പട്ടികയില്‍ ഒന്നാമതെത്തി. 30 കളികളില്‍ നിന്ന് 74 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്.

അതേ സമയം ചെല്‍സിക്ക് തോല്‍വി പിണഞ്ഞു. എവര്‍ട്ടനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ തോല്‍വി. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാ പകുതിയില്‍ റിച്ചാര്‍ലിസണ്‍ ആണ് ചെല്‍സിക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചത്. ഗിലിഫി സിഗൂഡ്‌സണ്‍ ആണ് രണ്ടാം ഗോള്‍ നേടിയത്. 57 പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് ചെല്‍സി.