Asianet News MalayalamAsianet News Malayalam

ചെല്‍സി ചാംപ്യന്‍സ് ലീഗിന്; യുനൈറ്റഡിന് തിരിച്ചടി, യോഗ്യതയില്ല

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ചെല്‍സി ഏകപക്ഷീയമായ മൂന്ന് ഗോളിന് വാറ്റ്‌ഫോര്‍ഡിനെ തകര്‍ത്തു. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും.

Chelsea will play UEFA champions league and MU out from the race
Author
London, First Published May 6, 2019, 10:12 AM IST

English Premier League, Chelsea, Manchester United, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ആഴ്‌സനല്‍


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ചെല്‍സി ഏകപക്ഷീയമായ മൂന്ന് ഗോളിന് വാറ്റ്‌ഫോര്‍ഡിനെ തകര്‍ത്തു. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. റൂബെന്‍ ചീക്ക് (48) ഡേവിഡ് ലൂയിസ് (51) ഗോണ്‍സാലോ ഹിഗ്വെയ്ന്‍ (75) എന്നിവര്‍ ചെല്‍സിക്ക് വേണ്ടി ഗോളുകള്‍ നേടി. ജയത്തോടെ 71 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന ചെല്‍സി, ചാംപ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പാക്കി. 

അതേസമയം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കനത്ത തിരിച്ചടി. ഹഡേഴ്‌സ്ഫീല്‍ഡുമായി സമനില വഴങ്ങിയതോടെ ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാതെ പുറത്തായി. എട്ടാം മിനിറ്റില്‍ മക് ടോമിനേയുടെ ഗോളിലൂടെ മുന്നിലെത്തിയ ശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. ഡീന്‍ ഹോയലാണ് ഹഡേഴ്‌സ്ഫീല്‍ഡിന്റെ സ്‌കോറര്‍. അടുത്ത സീസണില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുകയാണ് ലക്ഷ്യമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ഒലേ സോള്‍ഷെയര്‍. ചാംപ്യന്‍സ് 
ലീഗിന് യോഗ്യത നേടാനാവാത്തതില്‍ നിരാശയുണ്ടെന്നും സോള്‍ഷെയര്‍. 

മറ്റൊരു മത്സരത്തില്‍ ബ്രൈറ്റണ്‍, ആഴ്‌സനലിനെ സമനിലയില്‍ തളച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ഒബമയാംഗിന്റെ ഗോളിന് മുന്നിലെത്തിയ ശേഷമാണ് ആഴ്‌സനല്‍ സമനില വഴങ്ങിയത്. അറുപത്തിയൊന്നാം മിനിറ്റില്‍ ഗ്ലെന്‍ മറേയാണ് ബ്രൈറ്റന്റെ സമനില ഗോള്‍ നേടിയത്.

Follow Us:
Download App:
  • android
  • ios