ഐ എസ് എല്ലിൽ വൻ തിരിച്ചടി നേരിട്ട ചെന്നൈയിനെ അൻപതാം മിനിറ്റിലാണ് വിനീത് മുന്നിലെത്തിച്ചത്.
ചെന്നൈ: സൂപ്പർ കപ്പ് ഫുട്ബോളിൽ ചെന്നൈയിൻ എഫ് സി ഫൈനലിൽ. ചെന്നൈയിൽ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് എ ടി കെയെ തോൽപിച്ചു. മലയാളി താരം സി കെ വിനീത്, അനിരുദ്ധ് ഥാപ്പ എന്നിവരാണ് ചെന്നൈയിന്‍റെ ഗോളുകൾ നേടിയത്.
ഐ എസ് എല്ലിൽ വൻ തിരിച്ചടി നേരിട്ട ചെന്നൈയിനെ അൻപതാം മിനിറ്റിലാണ് വിനീത് മുന്നിലെത്തിച്ചത്. അനിരുദ്ധ് ഥാപ്പയുടെ പാസിൽ നിന്നായിരുന്നു ഗോൾ. മിനിറ്റുകൾക്കകം അനിരുദ്ധ് ചെന്നൈയിന്‍റെ രണ്ടാംഗോളും നേടി.
ചെന്നൈയിൻ ഫൈനലിൽ ശനിയാഴ്ച എഫ് സി ഗോവയെ നേരിടും. ചെന്നൈ സിറ്റിയെ തോൽപിച്ചാണ് ഗോവ ഫൈനലിൽ കടന്നത്.
