നിലവിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ് സി, എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ ശ്രീലങ്കന്‍ ക്ലബ് കൊളംബോ എഫ്‌സിയെ ഒറ്റ ഗോളിന് തോല്‍പിച്ചാണ് ചെന്നൈയിന്റെ മുന്നേറ്റം. അഹമ്മദാബാദില്‍ നടന്ന രണ്ടാം പാദമത്സരത്തില്‍ ജെജെ ലാല്‍പെഖുലയാണ് നിര്‍ണായക ഗോള്‍ നേടിയത്.

ചെന്നൈ: നിലവിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ് സി, എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ ശ്രീലങ്കന്‍ ക്ലബ് കൊളംബോ എഫ്‌സിയെ ഒറ്റ ഗോളിന് തോല്‍പിച്ചാണ് ചെന്നൈയിന്റെ മുന്നേറ്റം. അഹമ്മദാബാദില്‍ നടന്ന രണ്ടാം പാദമത്സരത്തില്‍ ജെജെ ലാല്‍പെഖുലയാണ് നിര്‍ണായക ഗോള്‍ നേടിയത്. കൊളംബോയില്‍ നടന്ന ആദ്യപാദ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഗ്രൂപ്പ് ഇയില്‍ കഴിഞ്ഞ വര്‍ഷത്തെ ഐ ലീഗ് ചാംപ്യന്മാരായ മിനര്‍വ പഞ്ചാബ്, നേപ്പാള്‍ ക്ലബ് മനാംഗ്, ബംഗ്ലാദേശ് ക്ലബ് അബഹാനി എന്നിവരാണ് ചെന്നൈയിന്റെ എതിരാളികള്‍.

ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്താണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈയിന്‍ അവസാനിപ്പിച്ചത്. 18 മത്സരങ്ങളില്‍ നിന്ന് വെറും ഒമ്പത് പോയിന്റ് മാത്രമാണ് ചെന്നൈയിന് നേടാന്‍ സാധിച്ചത്. അതിനിടെ എഎഫ്‌സി കപ്പിന് യോഗ്യത നേടാന്‍ സാധിച്ചത് ചെന്നൈയിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.