വിജയത്തോടെ മൂന്ന് കളികളില്‍ ആറു പോയന്റുമായി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ ഒരു പോയന്റ് മാത്രമുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്തേക്ക് വീണു

ചെന്നൈ: ഐഎസ്എല്ലില്‍ മുന്‍ ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ അത്‌ലറ്റിക്കോ കൊല്‍ക്കത്തയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കൊല്‍ക്കത്തയുടെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 48-ാം മിനിറ്റില്‍ ചെന്നൈയിന്റെ പ്രതിരോധപ്പിഴവില്‍ നിന്ന് ഡേവിഡ് വില്യംസാണ് കൊല്‍ക്കത്തയുടെ വിജയഗോള്‍ നേടിയത്. സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ എവേ ജയമാണിത്. ഐഎസ്എല്ലിലെ ആയിരാമത്തെ ഗോളാണ് വില്യംസിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്.

Scroll to load tweet…

വിജയത്തോടെ മൂന്ന് കളികളില്‍ ആറു പോയന്റുമായി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ ഒരു പോയന്റ് മാത്രമുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ മുന്നേറ്റ നിര അവസരങ്ങള്‍ പാഴാക്കിയതാണ് സ്വന്തം കാണികള്‍ക്കു മുമ്പിലും ചെന്നൈയിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.

Scroll to load tweet…

പന്തടക്കത്തിലും(57%) പാസിംഗിലും(72%) ചെന്നൈയിനാണ് മുന്നില്‍ നിന്നത്. കൊല്‍ക്കത്ത ഗോള്‍ മുഖത്തേക്ക് ആറു തവണ ചെന്നൈയിന്‍ ലക്ഷ്യം വെച്ചെങ്കിലും ഒരെണ്ണം പോലും ഗോളാക്കാനായില്ല. തുടര്‍ച്ചയായ ആറാ മത്സരത്തിലാണ് ചെന്നൈയിന്‍ ഗോളടിക്കാതെ പൂര്‍ത്തിയാക്കുന്നത്.