ജനുവരിയില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്(Premier League) ബ്രെന്‍റ്ഫോർഡ് എഫ്‌സിക്കുവേണ്ടി(Brentford FC) എറിക്സന്‍ കരാറൊപ്പിട്ടിരുന്നു. യൂറോ കപ്പില്‍ ഫിൻലഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞുവീണശേഷം ആദ്യമായി ബ്രെന്‍റ്ഫോര്‍ഡിന് വേണ്ടി പന്തു തട്ടിയ എറിക്സണ്‍ ടീമിനായി ഗോളിന് വഴിയൊരുക്കി മികവ് കാട്ടിയിരുന്നു

ലണ്ടന്‍: യൂറോ കപ്പിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് സൂപ്പര്‍താരം ക്രിസ്റ്റ്യൻ എറിക്സൺ(Christian Eriksen) വീണ്ടും ദേശീയ ടീമില്‍ കളിക്കാനൊരുങ്ങുന്നു. ഈ മാസം നെതര്‍ലന്‍ഡ്സിനും സെര്‍ബിയക്കുമെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള 23 അംഗ ഡെന്‍മാര്‍ക്ക് ടീമിലേക്ക് എറിക്സണെ കോച്ച് കാസ്പര്‍ ജുല്‍മാന്ദ് തിരിച്ചുവിളിച്ചു.

രണ്ട് മത്സരങ്ങളിലും ടീമിലെ നിര്‍ണായക താരമായിരിക്കും എറിക്സണെന്ന് കാസ്പര്‍ പറഞ്ഞു. എറിക്സണ് ഇപ്പോള്‍ കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ സ്ഥാനത്ത് ഏറ്റവും മികച്ച കളിക്കാരന്‍ എന്ന നിലയിലാണ് ഇപ്പോള്‍ ടീമിലെടുത്തതെന്നും കാസ്പര്‍ വ്യക്തമാക്കി. ഡെന്‍മാര്‍ക്കിനായി 109 മത്സരങ്ങള്‍ കളിച്ചിട്ടുള്ള എറിക്സണ്‍ 36 ഗോളുകള്‍ നേടിയിട്ടുണ്ട്.

സഹലിനെ എന്തുകൊണ്ട് ഒഴിവാക്കി; മലയാളി താരത്തെ പുറത്തിരുത്തിയതിന് പിന്നിലെ കാരണമറിയാം

Scroll to load tweet…

ജനുവരിയില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്(Premier League) ബ്രെന്‍റ്ഫോർഡ് എഫ്‌സിക്കുവേണ്ടി(Brentford FC) എറിക്സന്‍ കരാറൊപ്പിട്ടിരുന്നു. യൂറോ കപ്പില്‍ ഫിൻലഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞുവീണശേഷം ആദ്യമായി ബ്രെന്‍റ്ഫോര്‍ഡിന് വേണ്ടി പന്തു തട്ടിയ എറിക്സണ്‍ ടീമിനായി ഗോളിന് വഴിയൊരുക്കി മികവ് കാട്ടിയിരുന്നു. ജൂണില്‍ യൂറോ കപ്പില്‍ കളിച്ചതിനുശേഷം പിന്നീട് കളികളത്തിലിറങ്ങിയിട്ടില്ലാതിരുന്ന എറിക്സണ്‍ ബ്രെന്‍റ്ഫോര്‍ഡിന് കളിക്കുന്നതിന് മുമ്പ് കായികക്ഷമത വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി തന്‍റെ മുന്‍ ക്ലബ്ബ് അയാക്സ് ആംസ്റ്റര്‍ഡാമിനൊപ്പവും പരിശീലനത്തില്‍ പങ്കെടുത്തിരുന്നു.

കീഴടങ്ങില്ല! വീണ്ടും ജംഷഡ്പൂരിന്റെ വെല്ലുവിളി മറികടന്നു; കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

യൂറോ കപ്പിനിടെയുണ്ടായ ഹൃദയാഘാതത്തില്‍ നിന്ന് രോഗമുക്തനായെങ്കിലും എറിക്സനുമായുള്ള കരാർ ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാൻ റദ്ദാക്കിയിരുന്നു. ഹൃദയാഘാതമുണ്ടായ താരങ്ങള്‍ക്ക് പേസ്മേക്കര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ കളിപ്പിക്കില്ലെന്ന ഇറ്റാലിയൻ ലീഗിലെ കർശന നിയമത്തെ തുടർന്നായിരുന്നു ഇത്. തുടര്‍ന്നാണ് എറിക്സണ്‍ പഴയ തട്ടകമായ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിയത്. നേരത്തേ പ്രീമിയർ ലീഗ് ക്ലബ് ടോട്ടനത്തിന്‍റെ താരമായിരുന്നു ക്രിസ്റ്റ്യൻ എറിക്സൺ.