ഐ ലീഗില്‍ മുന്‍ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബ് എഫ്‌സിക്ക് തോല്‍വിയോടെ തുടക്കം. ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴാസാണ് മിനര്‍വയെ തോല്‍പ്പിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ചര്‍ച്ചിലിന്റെ ജയം.
മഡ്ഗാവ്: ഐ ലീഗില്‍ മുന്‍ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബ് എഫ്‌സിക്ക് തോല്‍വിയോടെ തുടക്കം. ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴാസാണ് മിനര്‍വയെ തോല്‍പ്പിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ചര്‍ച്ചിലിന്റെ ജയം. ലാല്‍ഖൗപിമാവിയുടെ രണ്ട് ഗോളും വില്ലിസ് പ്ലാസയുടെ ഒരു ഗോളുമാണ് ചര്‍ച്ചിലിന് ജയമൊരുക്കിയത്.
ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്താണ് ലാല്‍ഖൗപിമാവിയ ആദ്യ ഗോള്‍ നേടിയത്. പിന്നീടുള്ള രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 70ാം മിനിറ്റില്‍ ചര്‍ച്ചില്‍ രണ്ടാം ഗോള്‍ നേടി. വില്ലി ഷോട്ടിന് മിനര്‍വ ഗോള്‍കീപ്പര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. ലാല്‍ഖൗപിമാവിയ 81ാം മിനിറ്റില്‍ പട്ടിക പൂര്‍ത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സിറ്റി ജയത്തോടെ തുടങ്ങി. ഇംഫാലില്‍ നിന്നുള്ള TRAU എഫ്‌സിയെയാണ് ചെന്നൈ തോല്‍പ്പിച്ചത്. 50ാം മിനിറ്റില്‍ പെഡ്രോ മന്‍സിയാണ് ഗോള്‍ നേടിയത്.
