ജനാധിത്യം, മതേതരത്വം എന്നീ ഹാഷ് ടാഗുകളോടെയാണ് വിനീതിന്‍റെ ട്വീറ്റ്. നമ്മള്‍ എന്നും അവര്‍ എന്നും ഉള്ള വേര്‍തിരിവില്ലെന്നും വിനീത് കുറിച്ചു

റാഞ്ചി: പൗരത്വ നിയമഭേദഗതിക്കും, ജാമിയ മിലിയയിലെ പോലീസ് നടപടിക്കും എതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ഫുട്ബോള്‍ താരം സി കെ വിനീത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്‍റെ ചിത്രമടക്കം വിനീത് ട്വീറ്റുചെയ്തു.

Scroll to load tweet…

ജനാധിപത്യം, മതേതരത്വം എന്നീ ഹാഷ് ടാഗുകളോടെയാണ് വിനീതിന്‍റെ ട്വീറ്റ്. നമ്മള്‍ എന്നും അവര്‍ എന്നും ഉള്ള വേര്‍തിരിവില്ലെന്നും വിനീത് കുറിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും കമന്‍റേറ്റര്‍മാരുമായ ഇര്‍ഫാന്‍ പത്താനും ആകാശ് ചോപ്രയും
ഇന്നലെ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം മറ്റ് പ്രമുഖ കായികതാരങ്ങളുടെ നിശബ്ദതയെ കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.