ദീർഘനാൾ ടീമിനെ പരിശീലിപ്പിക്കാൻ അവസരം കിട്ടിയതിനാൽ മികച്ചൊരു സംഘത്തെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും നെയ്മറെ അധികം ആശ്രയിക്കാതെ ബ്രസീലിന് മുന്നോട്ട് പോകാൻ കഴിയുമെന്നും ടിറ്റെ വ്യക്തമാക്കി.
ദോഹ: സമ്മർദമുണ്ടെങ്കിലും ഖത്തർ ലോകകപ്പിൽ (Qutar world cup 2022) കിരീടം നേടാൻ കഴിയുമെന്ന് ബ്രസീൽ കോച്ച് ടിറ്റെ (Brazil coach Tite). ടീമിന്റെ ഒരുക്കം പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകുന്നുണ്ടെന്നും ടിറ്റെ പറഞ്ഞു. ഖത്തർ ലോകകപ്പിലേക്കുള്ള നാളുകൾ കുറഞ്ഞ് വരുകയാണ്. പതിവുപോലെ സാധ്യതാ പട്ടികയിൽ ഇത്തവണയും ബ്രസീൽ (Brazil Football team) മുൻനിരയിലുണ്ട്. പ്രതീക്ഷകളുടെ സമ്മർദം ഉണ്ടെങ്കിലും മികവിലേക്കുയർന്ന് ലോകകപ്പ് നേടാൻ കഴിയുമെന്ന് കോച്ച് ടിറ്റെ ആത്മവിശ്വാസത്തോടെ പറയുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒറ്റതോൽവി വഴങ്ങാതെ ഒന്നാംസ്ഥാനക്കാരായി ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത് ടീമിന്റെ ആത്മവിശ്വാസം കൂട്ടിയെന്നും ടിറ്റെ.
2002ൽ ഏഷ്യ ആദ്യമായി വേദിയായ ലോകകപ്പിലാണ് ബ്രസീൽ അവസാനമായി ലോക ചാമ്പ്യൻമാരായത്. ദീർഘനാൾ ടീമിനെ പരിശീലിപ്പിക്കാൻ അവസരം കിട്ടിയതിനാൽ മികച്ചൊരു സംഘത്തെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും നെയ്മറെ (Neymar) അധികം ആശ്രയിക്കാതെ ബ്രസീലിന് മുന്നോട്ട് പോകാൻ കഴിയുമെന്നും ടിറ്റെ വ്യക്തമാക്കി. ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡ്, സെർബിയ, കാമറൂൺ എന്നിവരാണ് ബ്രസിലിന്റെ എതിരാളികൾ. എല്ലാ ലോകകപ്പിലും കളിച്ച ഏകടീമായ ബ്രസിൽ ആകെ 109 ലോകകപ്പ് മത്സരങ്ങളിൽ കളിച്ചു. 73 ജയം. 18 വീതം സമനിലയും തോൽവിയും. 229 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 105 ഗോൾ.
