നിലവാരമില്ലാത്ത സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടത്തുന്നതെന്നും പെറുവിന് എതിരായ സെമി ഫൈനൽ വേദി മാറ്റണമെന്നും ടിറ്റെ     

റിയോ: കോപ്പ അമേരിക്ക സംഘാടക‍ർക്കെതിരെ വീണ്ടും വിമർശനവുമായി ബ്രസീൽ പരിശീലകന്‍ ടിറ്റെ. നിലവാരമില്ലാത്ത സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടത്തുന്നതെന്നും പെറുവിന് എതിരായ സെമി ഫൈനൽ വേദി മാറ്റണമെന്നും ടിറ്റെ ആവശ്യപ്പെട്ടു. 

റിയോ ഡി ജനീറോയിലെ നിൽട്ടൺ സാന്‍റോസ് സ്റ്റേഡിയത്തിലാണ് ബ്രസീലിന്‍റെ മത്സരങ്ങൾ നടക്കുന്നത്. പുൽത്തകിടിയുടെ ശോച്യാവസ്ഥ കാരണം താരങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ലെന്ന് ടിറ്റെ ആവർത്തിച്ചു. നേരത്തേ കൊളംബിയക്ക് എതിരായ മത്സര ശേഷം ടിറ്റെ സമാന വിമർശനം നടത്തിയിരുന്നു. തുടർന്ന് കോൺമെബോൾ ബ്രസീൽ കോച്ചിന് 5000 ഡോളർ പിഴ ചുമത്തുകയും അച്ചടക്കലംഘനം നടത്തരുതെന്ന് താക്കീത് നൽകുകയും ചെയ്തിരുന്നു.

ആറാം തിയതി ഇന്ത്യന്‍ സമയം പുലർച്ചെ 4.30നാണ് ബ്രസീല്‍-പെറു ആദ്യ സെമി നടക്കുക. ക്വാർട്ടറില്‍ പെറു പരാഗ്വേയും ബ്രസീല്‍ ചിലെയേയും തോല്‍പിച്ചാണ് അവസാന നാലിലെത്തിയത്. രണ്ടാം സെമിയില്‍ അർജന്‍റീനയും കൊളംബിയയും ഏറ്റുമുട്ടും. ഏഴാം തിയതി പുലർച്ചെ 6.30നാണ് ഈ മത്സരം ആരംഭിക്കുക. 

കൂടുതല്‍ കോപ്പ വാർത്തകള്‍...

വിജയം മെസി മയം, ഇക്വഡോറിനെ പൂട്ടി അർജന്‍റീന; കോപ്പ അമേരിക്ക സെമി ലൈനപ്പായി

ചിലെയ്ക്ക് മീതെയും പറന്ന്; കോപ്പയില്‍ കാനറികള്‍ സെമിയില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona