Asianet News MalayalamAsianet News Malayalam

കോപ അമേരിക്ക അര്‍ജന്റീനയിലും നടന്നേക്കില്ല; പുതിയ വേദിയെ കുറിച്ച് കൊളംബിയന്‍ റേഡിയോ പറയുന്നതിങ്ങനെ

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കൊളംബിയ ടൂര്‍ണമെന്റ് നടത്താനാവില്ലെന്ന് അറിയിച്ചു. ഇതോടെ എല്ലാ മത്സരങ്ങളും അര്‍ജന്റീനയില്‍ തന്നെ നടക്കുമെന്ന് വാര്‍ത്തകള്‍ വന്നു.
 

Colombian Radio on new hosts of Copa America
Author
Buenos Aires, First Published May 26, 2021, 11:33 PM IST

ബ്യൂണസ് ഐറിസ്: കോപ അമേരിക്കയുടെ കാര്യത്തില്‍ അനിശ്ചിതത്തം തുടരുകയാണ്. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായിട്ടാണ് ഇത്തവണ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കൊളംബിയ ടൂര്‍ണമെന്റ് നടത്താനാവില്ലെന്ന് അറിയിച്ചു. ഇതോടെ എല്ലാ മത്സരങ്ങളും അര്‍ജന്റീനയില്‍ തന്നെ നടക്കുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാലിപ്പോള്‍ ടൂര്‍ണെന്റ് ദക്ഷിണ അമേരിക്കയ്ക്ക് പുറത്തേക്ക് പോകുമെന്നാണ് പുറത്തുവരുന്ന വിവരം. 

അര്‍ജന്റീനയില്‍ കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ചതാണ് പ്രധാന കാരണം. രാജ്യത്ത് ഫുട്‌ബോള്‍ മത്സരങ്ങളെല്ലാം നിര്‍ത്തലാക്കിയിട്ടുണ്ട്.  രാജ്യത്ത് ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ചിലി, ഇക്വഡോര്‍, വെനസ്വേല എന്നിവര്‍ കോപയ്ക്ക് ആതിഥേയത്വം വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ടൂര്‍ണമെന്റ് ദക്ഷിണ അമേരിക്കയ്ക്ക് പുറത്ത് നടത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.  

അമേരിക്കയില്‍ ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യതയുണ്ടെന്ന് കൊളംബിയന്‍ റേഡിയോയായ ബ്ലൂ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടില്ല. ജൂലൈയില്‍ കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് നടക്കുന്നതിനാല്‍ വേദികള്‍ ലഭിക്കാത്ത പ്രശ്‌നവുമുണ്ടാവും.

Follow Us:
Download App:
  • android
  • ios