മാരക്കാന: കോപ്പ അമേരിക്കയില്‍ സെമി ലക്ഷ്യമിട്ട് ഇന്ന് അർജന്‍റീന കളത്തിലിറങ്ങും. രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ വെനസ്വേലയാണ് എതിരാളികൾ. അവസാനമായി ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം വെനസ്വേലക്ക് ഒപ്പമായിരുന്നു. ഇന്ന് അർജന്‍റീന ജയിച്ചാൽ ബ്രസീലുമായാണ് സെമി പോരാട്ടം.

മറ്റൊരു ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ചിലെ, കൊളംബിയയെ നേരിടും. പുലർച്ചെ 4.30നാണ് കളി തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്‍റീനയെ തോൽപിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കൊളംബിയ വരുന്നത്. ജയിക്കുന്നവർ ഉറൂഗ്വെ- പെറു മത്സര വിജയികളെ സെമിയിൽ നേരിടും.