മാരക്കാന: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി ഉറുഗ്വേ. നിലവിലെ ജേതാക്കളായ ചിലെയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. 82-ാം മിനിറ്റില്‍ എഡിസൺ കവാനി നിര്‍ണായക ഗോള്‍ നേടി. ടൂര്‍ണമെന്‍റില്‍ കവാനിയുടെ രണ്ടാം ഗോളാണിത്. മൂന്ന് കളിയിൽ ഉറുഗ്വേക്ക് 7ഉം ചിലെക്ക് ആറും പോയിന്‍റുണ്ട്. 

ക്വാര്‍ട്ടറിൽ ശനിയാഴ്ച ഉറുഗ്വേ പെറുവിനെയും ചിലെ കരുത്തരായ കൊളംബിയയെയും നേരിടും. അതേസമയം അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില വഴങ്ങിയ ജപ്പാനും ഇക്വഡോറും ക്വാര്‍ട്ടറിലെത്താതെ പുറത്തായി.