മൂന്ന് മത്സരങ്ങളിൽ ഒരേയൊരു ജയം മാത്രമാണ് ചിലെക്ക് നേടാനായത്. പരാഗ്വേയെ വീഴ്‌ത്തി ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചാൽ ആത്മവിശ്വാസം കൂട്ടാം.

ബ്രസീലിയ: കോപ്പ അമേരിക്കയിൽ ക്വാർട്ടർ ഉറപ്പിച്ച ചിലെ നാളെ പരാഗ്വേക്കെതിരെ ഇറങ്ങും. പുലർച്ചെ 5.30നാണ് മത്സരം. പുലര്‍ച്ചെ രണ്ടരയ്‌ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ ബൊളീവിയയെ ഉറുഗ്വേ നേരിടും. 

മൂന്ന് മത്സരങ്ങളിൽ ഒരേയൊരു ജയം മാത്രമാണ് ചിലെക്ക് നേടാനായത്. പരാഗ്വേയെ വീഴ്‌ത്തി ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചാൽ ആത്മവിശ്വാസം കൂട്ടാം. മുൻ ചാമ്പ്യന്മാരെ വീഴ്‌ത്തിയാൽ പരാഗ്വേക്കും അവസാന എട്ടിലേക്ക് മാർച്ച് ചെയ്യാം. പരാഗ്വേക്ക് അർജന്‍റീനയോട് വഴങ്ങിയ തോൽവി നിരാശയാണെങ്കിലും ഒരു ഗോളിൽ ഒതുക്കാനായത് ചിലെക്ക് വെല്ലുവിളിയാണ്.

പരിക്കും മത്സരത്തിന് ഇറങ്ങും മുമ്പ് ചിലെയുടെ തലവേദനയാണ്. എറിക് പുൾഗർ, എഡ്വെർഡോ വർഗാസ്, ഗിയേർമോ മാരിപാൻ എന്നിവർ ചിലെ നിരയിലുണ്ടാകില്ല. പരാഗ്വേക്ക് ചിലെക്ക് പിന്നാലെ നേരിടേണ്ടത് ഉറുഗ്വേയെയാണ്. അതിനാല്‍ സമ്മർദമുണ്ടെങ്കിലും തോൽവി ഒഴിവാക്കാനാകും പരാഗ്വേയുടെ ശ്രമം. ആദ്യ ഇലവനിൽ മാറ്റമുണ്ടാകാൻ സാധ്യത കുറവാണ്.

ഉറുഗ്വേക്കും പ്രതിസന്ധികള്‍

അതേസമയം എഡിൻസൻ കവാനിയും ലൂയിസ് സുവാരസുമടങ്ങുന്ന സൂപ്പർ താരങ്ങളുണ്ടെങ്കിലും ജയമുറപ്പിക്കാനാകുന്നില്ല എന്നതാണ് ഉറുഗ്വേയുടെ പ്രതിസന്ധി. ഡീഗോ ഗോഡിൻ, ഹോസെ ഗിമിനസ് സഖ്യം നേതൃത്വം നൽകുന്ന പ്രതിരോധത്തിൽ ആശങ്കകളില്ല. മധ്യനിരയിൽ കരുത്ത് കൂട്ടാൻ റയൽ താരം വെൽവെർദെയുണ്ട്.

ടൂർണമെന്‍റിൽ രണ്ട് കളിയും തോറ്റ ബൊളീവിയക്കെതിരെ ഇറങ്ങുമ്പോൾ ജയം മാത്രമാണ് ഉറുഗ്വേയുടെ ലക്ഷ്യം. അർജന്‍റീനയ്‌ക്കെതിരെ തോൽവിയും ചിലെക്കെതിരെ സമനിലയുമാണ് ഉറുഗ്വേയുടെ സമ്പാദ്യം. ബൊളീവിയക്ക് ഉറുഗ്വേക്ക് പിന്നാലെ നേരിടേണ്ടത് കരുത്തരായ അർജന്‍റീനയാണ്. അതുകൊണ്ടുതന്നെ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇതാണ് അവസാന അവസരം. 

കൊളംബിയക്കെതിരെ വിജയം പിടിച്ചെടുത്ത് ബ്രസീല്‍

മുപ്പത്തിനാലിന്‍റെ ചുറുചുറുക്കില്‍ മെസി, ഇന്ന് പിറന്നാള്‍; മധുരക്കോപ്പ കാത്ത് ആരാധകര്‍

ഫ്രാന്‍സിന്‍റെ നെഞ്ചിലേക്ക് ഇരട്ട ഗോള്‍; അലി ദേയിയുടെ ഗോളടി റെക്കോര്‍ഡിനൊപ്പം റൊണാള്‍ഡോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona