Asianet News MalayalamAsianet News Malayalam

മാർട്ടിനെസ് പ്രതിഭയല്ല, പ്രതിഭാസമെന്ന് മെസ്സി

ഞങ്ങൾക്ക് എമിയുണ്ടായിരുന്നു. അദ്ദേഹമൊരു പ്രതിഭാസമാണ്. അദ്ദേഹത്തെ ഞങ്ങൾക്ക് വിശ്വാസമായിരുന്നു. എല്ലാ മത്സരങ്ങളും പൂർത്തിയാക്കി ഞങ്ങളിതാ ഫൈനലിൽ എത്തിയിരിക്കുന്നു-മെസ്സി പറഞ്ഞു.

Copa America 2021: Lionel Messi says Emiliano Martinez  is a phenomenon
Author
Rio de Janeiro, First Published Jul 7, 2021, 6:59 PM IST

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക സെമി ഫൈനലിൽ കൊളംബിയയുടെ മൂന്ന് പെനൽറ്റി കിക്കുകൾ തടുത്തിട്ട ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ പ്രശംസകൊണ്ട് മൂടി അർജന്റീന നായകൻ ലിയോണൽ മെസ്സി. മാർട്ടിനെസ് ഒരു പ്രതിഭാസമാണെന്ന് മെസ്സി മത്സരശേഷം പറഞ്ഞു.

ഞങ്ങൾക്ക് എമിയുണ്ടായിരുന്നു. അദ്ദേഹമൊരു പ്രതിഭാസമാണ്. അദ്ദേഹത്തെ ഞങ്ങൾക്ക് വിശ്വാസമായിരുന്നു. എല്ലാ മത്സരങ്ങളും പൂർത്തിയാക്കി ഞങ്ങളിതാ ഫൈനലിൽ എത്തിയിരിക്കുന്നു-മെസ്സി പറഞ്ഞു. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ആസ്റ്റൺ വില്ലയുടെ ​ഗോൾ കീപ്പറായ മാർട്ടിനെസ് അർജന്റീനയുടെ ഒന്നാം നമ്പർ ​ഗോൾ കീപ്പറായിരുന്നില്ല.

Copa America 2021: Lionel Messi says Emiliano Martinez  is a phenomenonഅർജന്റീനയുടെ ഒന്നാം നമ്പർ ഗോള് കീപ്പറായ അർമാനിക്ക്  കൊവിഡ്തോ ബാധിച്ചതോടെയാണ് ക്രോസ് ബാറിന് കീഴിൽ‌ മാർട്ടിനെസിന് അവസരമൊരുങ്ങിയത്. കോപ്പയിൽ ഇത് മൂന്നാം തവണയാണ് അർജന്റീനയും കൊളംബിയയും സെമിയിൽ ഏറ്റുമുട്ടുന്നത്. 1993ൽ ആദ്യമായി ഏറ്റമുട്ടിയപ്പോഴും അർജന്റീന പെനൽറ്റി ഷൂട്ടൗട്ടിലാണ് ജയിച്ചത്. ആ വർഷം അർജന്റീന കോപ്പയിൽ ജേതാക്കളാവുകയും ചെയ്തു.

2004ൽ രണ്ടാം വട്ടം സെമിയിൽ ഏറ്റമുട്ടിയപ്പോഴും അർജന്റീന ജയിച്ച് ഫൈനലിൽ എത്തിയെങ്കിലും ബ്രസീലിന് മുന്നിൽ ഫൈനലിൽ കാലിടറി. ഇത്തവണ കോപ്പയിൽ തോൽവി അറിയാതെയാണ് അർജന്റീന ഫൈനലിൽ എത്തിയത്. ​ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ജയങ്ങളും ഒരു സമനിലയും നേടിയ അർജന്റീന ക്വാർട്ടറിൽ ഇക്വഡോറിനെ 3-0ന് കീഴടക്കി.

കഴിഞ്ഞ ആറ് കോപ്പ ടൂർണമെന്റുകളിൽ നാലിലും അർജന്റീന ഫൈനലിൽ എത്തിയെങ്കിലും ഒരു തവണ പോലും കിരീടം നേടാനായിരുന്നില്ല. 30 വർഷമായി അർജന്റീന ഒരു പ്രധാന ടൂർണമെന്റിൽ കിരീടം നേടിയിട്ട്.

Follow Us:
Download App:
  • android
  • ios