ബെലോ ഹൊറിസോണ്ടെ: കോപ്പ അമേരിക്കയിൽ അർജന്‍റീനയ്ക്ക് തിരിച്ചടി. നിർണായക മത്സരത്തിൽ പരാഗ്വയോട് അർജന്‍റീന സമനില വഴങ്ങി. ഇരുടീമുകളും ഒരു ഗോൾ വീതം നേടി. 37-ാം മിനുട്ടിൽ റിച്ചാർഡ് സാഞ്ചസിന്‍റെ ഗോളിലൂടെ പരാഗ്വെയാണ് ആദ്യം മുന്നിലെത്തിയത്. 57-ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ മെസി അർജന്‍റീനയെ ഒപ്പമെത്തിച്ചു. അവസാന മത്സരത്തിൽ ഖത്തറിനോട് ജയിച്ചാലും ടീമിന് ക്വാർട്ടർ ഉറപ്പിക്കാൻ പരാഗ്വെ -കൊളംബിയ മത്സരഫലം കൂടി നിർണായകമാകും.