ബ്യൂണസ് ഐറിസ്: കോപ്പാ അമേരിക്ക ഫുട്ബോളിനുള്ള അര്‍ജന്‍റീനയുടെ പ്രാഥമിക ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 40 അംഗ ടീമിനെയാകും പ്രഖ്യാപിക്കുകയെന്നാണ് സൂചന. ലോകകപ്പ് തോൽവിക്ക് ശേഷം ദേശീയ ടീമിൽ സജീവം അല്ലാതിരുന്ന മുന്‍ ലോകഫുട്ബോളര്‍ ലിയോണല്‍ മെസിക്കും സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോയ്ക്കും ഏറെ നിര്‍ണായകമാണ് ടീം തെരഞ്ഞെടുപ്പ്.

മെസി നായകസ്ഥാനത്ത് മടങ്ങിയെത്തുമോയെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകകപ്പിന് ശേഷം അര്‍ജന്‍റീനയ്ക്കായി ബൂട്ടുകെട്ടാന്‍ മടികാട്ടിയെങ്കിലും മെസി തന്നെ നായകനാകാന്‍ ആണ് സാധ്യത. അതേസമയം സെര്‍ജിയോ അഗ്യൂറോ ടീമിലെത്തുമോയെന്നതും കണ്ടറിയണം. ഇക്കാര്‍ഡി അല്ലെങ്കില്‍ അഗ്യൂറോ എന്നതാകും അര്‍ജന്‍റീനന്‍ ടീമിലെ പങ്കാളിത്തം.യുവന്‍റസിന്‍റെ സൂപ്പര്‍ താരം പൗലോ ഡിബാലയെ അന്തിമ ടീമിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന.