മാറക്കാനയില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ വമ്പന്മാരായ അര്‍ജന്റീനയും ബ്രസീലും കൊമ്പുകോര്‍ക്കുമ്പോള്‍ ആരവങ്ങള്‍ കേരള രാഷ്ട്രീയത്തിലും ഉയരുന്നു. ഒരേ പാര്‍ട്ടിക്കാരാണെങ്കിലും രണ്ട് തട്ടിലാണ് മന്ത്രി വി ശിവന്‍കുട്ടിയും മുന്‍ മന്ത്രി എംഎം മണിയും. 

ഞായറാഴ്ച പുലര്‍ച്ചെ മാറക്കാനയില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ വമ്പന്മാരായ അര്‍ജന്റീനയും ബ്രസീലും കൊമ്പുകോര്‍ക്കുമ്പോള്‍ ആരവങ്ങള്‍ കേരള രാഷ്ട്രീയത്തിലും ഉയരുന്നു. ഒരേ പാര്‍ട്ടിക്കാരാണെങ്കിലും രണ്ട് തട്ടിലാണ് മന്ത്രി വി ശിവന്‍കുട്ടിയും മുന്‍ മന്ത്രി എംഎം മണിയും. കടുത്ത ബ്രസീല്‍ ഫാനായ ശിവന്‍കുട്ടി ബ്രസീല്‍ ജഴ്‌സില്‍ കളികാണാന്‍ ആവേശത്തോടെയിരിക്കുകയാണ്. 

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട്

''ഫുട്ബാള്‍ ആരാധകര്‍ക്ക് ഇന്ന് ഉറക്കമില്ലാ രാവ്.. ബ്രസീലോ അര്‍ജെന്റീനയോ... ജയിക്കാതിരിക്കാന്‍ പെലെയുടെ ബ്രസീലിന് ആവില്ലല്ലോ...''-വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മണിയാശനുണ്ടോ അടങ്ങിയിരിക്കുന്നു, തൊട്ടുപിന്നാലെ പോസ്റ്റുമായി അദ്ദേഹവുമെത്തി. ''ടാ ... മോനേ ലോക്കാ ....ഇങ് പോരെ ഇങ് പോരെ .....ഉറപ്പാണ് അര്‍ജന്റീന''-മണിയാശാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ ഡയലോഗും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ക്യാപ്ഷനും കൂട്ടിക്കലര്‍ത്തിയായിരുന്നു ആശാന്റെ സിസര്‍കട്ട്. മറ്റൊരു ബ്രസീല്‍ ഫാനായ കടകംപള്ളിക്കും മണിയാശാന്റെ വക ട്രോള്‍. ഉറങ്ങിപ്പോയെന്ന് പറഞ്ഞേക്കെല്ലെഎന്നായിരുന്നു കടകംപള്ളിയോട് മണിയുടെ പറഞ്ഞത്.

മുന്‍മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട്

ശിവന്‍കുട്ടിയുടെ പോസ്റ്റില്‍ മുന്‍മന്ത്രി പി തിലോത്തമനും ബ്രസീലിന് പിന്തുണയുമായെത്തി. എംപി ടിഎന്‍ പ്രതാപനും ഫുട്‌ബോള്‍ ആവേശത്തിലാണ്. കടുത്ത അര്‍ജന്റീന ഫാനായ പ്രതാപന്‍ ഇക്കാര്യത്തില്‍ മണിയാശാനൊപ്പമാണ്. ഇരുവരുടെയും പോസ്റ്റിനടിയില്‍ ആരാധകരുടെ ഫലിത കമന്റുകളും ധാരാളം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona